മലിനമായ പുഴ മേഖലകളിൽ 21 എണ്ണം േകരളത്തിൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര മലിനീകരണ നിയന്ത്രണബോര്ഡിെൻറ പഠനമനുസരിച്ച് കണ്ടെത്തിയ ഇന്ത്യയിലെ 351 മലിനമായ പുഴ മേഖലകളിൽ 21 എണ്ണം കേരളത്തിലാണെന്ന് കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു.
ഇതില്‍ മുൻഗണന വിഭാഗം ഒന്നിൽ തിരുവനന്തപുരത്തെ കരമന നദിയുടെ ഭാഗവും മുൻഗണന വിഭാഗം നാല് ഭാരതപ്പുഴ, കടമ്പ്രയാര്‍, കീച്ചേരി, മണിമല, പമ്പ എന്നീ അഞ്ചു നദികളുടെ ഭാഗങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുൻഗണന വിഭാഗം അഞ്ചില്‍ ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവണ്ണൂര്‍, കവ്വായി, കപ്പം, കുറ്റ്യാടി, മൊഗ്രാല്‍, പെരിയാര്‍, പെരുവമ്പ, പുഴയ്ക്കല്‍, രാമപുരം, തിരൂര്‍, ഉപ്പള എന്നീ 15 നദികളുടെ ഭാഗങ്ങളുണ്ട്. ഈ നദികളെ മാലിന്യമുക്തമാക്കുന്നതിനും കുളിക്കുന്നതിന് അനുയോജ്യമാക്കും വിധം ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രനിര്‍ദേശപ്രകാരം നടപ്പാക്കിയ മാലിന്യമുക്ത പരിപാടികളുടെ ഭാഗമായി 2020 ഡിസംബറിലെ കണക്ക് പ്രകാരം 15 പുഴഭാഗങ്ങൾ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ പ്രളയങ്ങളുടെ ഭാഗമായി പെരിയാര്‍, ചാലക്കുടി നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകുന്ന നദികളിലും അതതുസമയ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നാഷനല്‍ ഹൈഡ്രോളജി പദ്ധതിക്കുകീഴിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.