അട്ടപ്പാടിയിൽ കൃഷിക്ക് 2016- 2021ൽ ചെലവഴിച്ചത് 21.13 കോടി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കൃഷിക്കായി 2016- 2021കാലത്ത് ചെലവഴിച്ചത് 21.13 കോടി രൂപയെന്ന് മന്ത്രി പി.പ്രസാദ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കൃഷിവകുപ്പ് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള എൻ.ഷംസുദീന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
കൃഷിവകുപ്പിന്റെ പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെയുള്ള പദ്ധതികൾക്ക് 2016-21 കാലത്ത് ആകെ 15.97 കോടി ചെലവഴിച്ചു. വിവിധ പദ്ധതികൾക്കായി 2016-17ൽ 1,83,06,969, 2017-18ൽ 3,08,80,323, 2018-19ൽ 5,94,35,859, 2019-20ൽ 2,17,50,702, 2020-21ൽ 2,93,91,744 എന്നിങ്ങനയൊണ് തുക അനുവദിച്ചത്.
ഇതേകാലത്ത് അട്ടപ്പാടിയിലെ ആദിവാസികൾക്ക് രണ്ട് വർഷം സർക്കാർ 2.32 കോടി രൂപ കർഷ പെൻഷനും നൽകി. 2017-18 ൽ കർഷക പെൻഷനായി 1.27 കോടിയാണ് നൽകിയത്. 2018-19ൽ കർഷക പെൻഷൻ 1.05 കോടിയും അനുവദിച്ചു. തുടർന്ന് 2019-20 ലും 2020-21ലും അട്ടപ്പാടിയിൽ ആദിവാസികൾക്ക് കർഷക പെൻഷൻ അനവദിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ പരിശോധിച്ചാൽ 2016-17ൽ കൃഷിവകുപ്പ് പച്ചക്കറി വികസനം- 43,87,900 , ആത്മ-5,16,654 അഗ്രോ സർവീസ് സെന്റർ- 1,42,360, ജൈവകൃഷി വികസനം- 3,73,429, സൗജന്യ വൈദ്യുതി -7496,595, വിള ആരോഗ്യ പരിപാലനം -7,11,069, സുഗന്ധ വിള വികസനം -2,05,000, മോഡേണൈസേഷൻ ഓഫ് ഡിപാർട്ട്മന്റെ് ലാബ് -18,06,148, കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ- 14,22,814, പരമ്പരാഗത കൃഷി വികാസ് യോജന-12,45,000 എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്.
അതേസമയം, ആദിവാസി കർഷക ജനതയുടെ പാരമ്പര്യ കൃഷി പുനഃസ്ഥാപിക്കുക, ഈ മേഖലയിലെ പോഷകാരാഹാര കുറവുമുലമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, ജൈവ കൃഷി പ്രോൽസാഹനം വഴി കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക, മൂല്യർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനും വിപണനവും നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ചെറുധാന്യ വില്ലേജ് (മില്ലറ്റ്) പദ്ധതിയും നടപ്പാക്കി. പദ്ധതിക്കായി 2017-21ൽ കൃഷിവകിപ്പ് 3.19 കോടിയും പട്ടികവർഗവകുപ്പ് 1.97 കോടിയും ചെലവഴിച്ചു. മില്ലെറ്റ് പദ്ധതി സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 70 ആദിവാസി ഊരുകളിലാണ് പദ്ധതികൾ നടപ്പാക്കായിത്. ഗ്രാമപഞ്ചായത്തുകൾ തിരിച്ചുള്ള കണക്ക് പ്രകാരം അഗളി-30, ഷോളയൂർ-18, പുതൂർ-22 എന്നിങ്ങനെയാണ് കൃഷിക്ക് തുക അനുവദിച്ച ആദിവാസി ഊരുകൾ. ശരാശരി 30 ലക്ഷം രൂപ ഒരു ഊരിനുവേണ്ടി ചെലവഴിച്ചുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
സർക്കാർ അനുവദിച്ച ഈ കോടികളിൽ ആദിവാസികൾക്ക് ലഭിച്ചത് നാമമാത്ര തുകയാണ്. മില്ലെറ്റ് പദ്ധതി സംബന്ധിച്ച് പരിശോധനയിൽ ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നതെങ്ങനെയെന്ന് കണ്ടെത്തിയിരുന്നു. കോടിക്കണക്കിന് രൂപ അട്ടപ്പാടിയിലേക്ക് ഒഴുക്കിയിട്ടും 2022-23 കാലത്ത് റീബിൾഡ് കേരള ഇനിഷ്യയ്റ്റീവ് -അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര പദ്ധതിക്ക് കൃഷിവകുപ്പ് 1.94 കോടി അനുവദിച്ചു.
അതിന് പുറമേ നമുതു വെള്ളമേ എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ പട്ടികവർഗവകുപ്പ് നാല് കോടിയോളം രൂപ കൃഷിക്ക് അനുവദിച്ചിരുന്നു. അതുകൂടി ചേർച്ചാൽ 25 കോടിയിലധികം തുക ആദിവാസി ഊരുകളിലേക്ക് കൃഷിക്കായി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.