ഓണക്കിറ്റ് ലഭിക്കാതെ 21.30 ലക്ഷം കുടുംബങ്ങൾ
text_fieldsതൃശൂർ: ഓണം കഴിഞ്ഞിട്ടും 21,30,111 കുടുംബങ്ങൾക്ക് സർക്കാറിെൻറ കോവിഡ് അതിജീവന സൗജന്യ ഓണക്കിറ്റ് ലഭിച്ചില്ല. മൊത്തം 90,63,889 കാർഡുകളിൽ 69,33,778 കാർഡുകൾക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. കിറ്റ് വിതരണം ഓണത്തിന് മുേമ്പ പൂർത്തിയാക്കുമെന്ന തീരുമാനം നടപ്പാക്കാനായില്ല. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും ഇപ്പോഴും വിതരണം പൂർത്തിയാക്കാനായിട്ടില്ല.
വിധവകളും അശരണരും അടങ്ങുന്ന 5,83,536 അന്ത്യോദയ കാർഡുകളിൽ (മഞ്ഞ) 5,15,227 ഉടമകൾക്കാണ് കിറ്റ് ലഭിച്ചത്. 88.29 ശതമാനം മാത്രമാണിത്. 68,309 മഞ്ഞ കാർഡ് ഉടമകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. മുൻഗണന കാർഡുകളിലാണ് (പിങ്ക്) കൂടുതൽ വിതരണം നടന്നത്. 89.46 ശതമാനം പേർക്കാണ് ഈ വിഭാഗത്തിൽ കിറ്റ് ലഭിച്ചത്.
32,50,609 പിങ്ക് കാർഡുകളിൽ 29,09,256 പേർക്ക് ലഭിച്ചു. 3,41,353 പേർക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സബ്സിഡി ലഭിക്കുന്ന 27,33,459 നീല കാർഡുകാരിൽ 16,72,867 പേർക്കാണ് കിറ്റ് വിതരണം ചെയ്യാനായത്. 10,60,592 പേർക്ക് ഇനിയും നൽകേണ്ടതുണ്ട്. 61.19 ശതമാനം മാത്രമാണ് വിതരണം നടന്നത്.
24,96,285 പൊതുവിഭാഗം കാർഡുകളിൽ 18,36,428 പേർ കിറ്റ് വാങ്ങിക്കഴിഞ്ഞു. 6,59,857 കാർഡുകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. വെള്ള കാർഡുകളിൽ 73.56 ശതമാനമാണ് വിതരണം നടന്നത്. ചൊവ്വാഴ്ച കടകൾ തുറക്കുന്നതോടെ വിതരണം പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.