എസ്.സി-എസ്.ടി ഫെഡറേഷനിൽ ഉദ്യോഗസ്ഥർ നടത്തിയത് 2.14 കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഉദ്യോഗസ്ഥർ എസ്.സി- എസ്.ടി ഫെഡറേഷനിൽ നടന്നത് 2.14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്. യു.ഡി ക്ലാർക്ക് എ.പി. സനീഷ്, മാനേജർ സി. നാരായണപിള്ള, പെട്രോൾ പമ്പ് ക്യാഷർ പി.ജെ. മാത്യു, സീനിയർ അക്കൗണ്ടൻറ് പി.വി. സാബു എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
ഫെഡറേഷൻറെ ഈ നാലു ജീവനക്കാർ 2.14 കോടി രൂപയുടെ .2,14,90,505) തിരിമറി നടത്തിയെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെൽ. കരാർ നിയമനം അനുസരിച്ച് ജനറൽ മാനേജർ തസ്തികയിൽ ജോലി നോക്കിയിരുന്ന നാരായണ പിള്ള, തന്റെ ബാധ്യതയായി കണ്ടെത്തിയ തുകയായ 32,250 രൂപ തിരികെ അടച്ചു. പെട്രോൾ പമ്പിലെ കാഷ്യർ ആയിരുന്ന പി.ജെ മാത്യുവിൻറെ ബാധ്യത 49,439 രൂപയായി പുനർ നിർണയിച്ചു. എന്നാൽ അതുപോലും തിരികെ പിടിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ല.
ഫെഡറേഷൻറെ ഉടമസ്ഥതയിലുള്ള ആയുർവേദ മരുന്ന് നിർമാണ യൂനിറ്റ് ആയ തൃശൂർ ആയൂർധാരയിൽ അക്കൗണ്ട്സ് മാനേജരായിരുന്ന എ.പി. സനീഷ് വലിയ ക്രമക്കേടാണ് നടത്തിയത്. അദ്ദേഹത്തെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ചെലവിനം വ്യക്തമാക്കാതെ കണക്കിൽ ഏര്യാ സെയിൽസ് ആഫീസറുടെ പേരിൽ ചെക്ക് നൽകി 50,000 രൂപയുടെ ക്രമക്കേട് നടത്തി. ഇക്കാര്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വാഴത്തോപ്പ് സഹകരണ സംഘത്തിൻറെ പേർക്ക് ചെക്ക് നൽകിയതായി രേഖപ്പെടുത്തി 66,250 രൂപ സ്വയം കൈപ്പറ്റി. ആയുർധാര ഹെഡാഫീസ് ഇടപാടുകളിലെ കുറവ് 1,64,994 രൂപ, ആയൂർധാര -തൃശൂർ ബ്രാഞ്ച് ഇടപാടുകളിലെ കുറവ് 46,030 രൂപ, കോതമംഗലം ബ്രാഞ്ച് ഇടപാടുകളിലെ കുറവ് 10,000 രൂപ, കൽപ്പറ്റ ബ്രാഞ്ച് ഇടപാടുകളിലെ കുറവ് -8,000, തിരുവനന്തപുരം ബ്രാഞ്ച് ഇടപാടുകളിലെ കുറവ് ഒരുലക്ഷവും കണ്ടെത്തി.
ലയബിലിറ്റി രജിസ്റ്ററിൽ ഇല്ലാത്ത, അസംസ്കൃത വസ്തുക്കളുടെ വില എന്ന പേരിൽ മലബാർ ആയൂർവേദേിക്സിന് നൽകിയ രണ്ട് ലക്ഷം രൂപയും കളത്തിൽ ഹെർബൽസ് എന്ന സ്ഥാപനത്തിന് നൽകിയ തുക 1,00,000 രൂപ, കളത്തിൽ ഹെർബൽസിന് അധികമായി നൽകിയ തുക 1,81,618 രൂപ, അക്കൗണ്ടിലേക്ക് ചെലവ് എഴുതി വൗച്ചർ പ്രകാരം 50,000 രൂപയും കൈപ്പറ്റി.
ക്രമക്കേടിൽ പലതിലും എ.പി. സനീഷിനും, സി.നാരായണപിള്ളക്കും തുല്യ ബാധ്യതയുണ്ട്. ബ്രാഞ്ചിൽ നിന്ന് തിരുവനന്തപുരം ബ്രാഞ്ച് വിടുതൽ 86,000 രൂപ പിഴപ്പലിശ ഇനത്തിൽ 64,500 രൂപ ഉൾപ്പടെ 1,50,500 രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി.
സനീഷിനെ സേവനത്തിൽനിന്ന് 2014 സെപ്തംബർ നാലിന് നീക്കം ചെയ്തു. വിവിധ ക്രമക്കേടിലൂടെ നഷ്ടം സംഭവിച്ചതായി സംസ്ഥാ ഓഡിറ്റ് വകുപ്പിന്റെ പരിശധനയിൽ കണ്ടെത്തിയ തുക ഈടാക്കാൻ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
സംസ്ഥാന പട്ടികജാതി- വർഗ സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായിട്ടാണ് എസ്.സി-എസ്.ടി സഹകരണ ഫെഡറേഷൻ 1981ൽ പ്രവർത്തനം ആരംഭിച്ചത്. ഉദ്യോഗസ്ഥരുടെ അഴമിതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന സ്ഥാപനങ്ങളിലൊന്നായി സഹകരണ ഫെഡറേഷൻ എന്നാണ് ഈ അന്വേഷണ റിപ്പോർട്ട് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.