Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസി. ഡ്രഗ്‌സ് കൺട്രോളർ...

അസി. ഡ്രഗ്‌സ് കൺട്രോളർ തട്ടിയെടുത്ത 2.14 ലക്ഷം പലിശ സഹിതം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

text_fields
bookmark_border
അസി. ഡ്രഗ്‌സ് കൺട്രോളർ തട്ടിയെടുത്ത 2.14 ലക്ഷം പലിശ സഹിതം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട് : അധികാരം ദുർവിനിയോഗം നടത്തി സർക്കാരിനെ കബളിപ്പിച്ച് അനധികൃതമായി തട്ടിയെടുത്ത 2,14,137 രൂപ പലിശം സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തിരുവനന്തപുരം അസി. ഡ്രഗ്സ് കൺട്രോൾ ഓഫിസിൽ ഡ്രഗ്സ് ഇൻസ്പെക്ടറായിരുന്ന എം.എസ് സജീവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ നൽകി.

കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളറുടെ കാര്യലായത്തിൽ ഡ്രഗ്സ് കൺട്രോളർ ആയിരിക്കെ 2009 ൽ ക്രമിനൽ കേസിൽ പ്രതിയായി സസ്പന്റെ് ചെയ്തിരുന്നു. വയനാട് സെക്ഷൻസ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റ വിമുക്തനാക്കി. തുർന്ന് സർവീസിൽ പുനപ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ ശമ്പളകുടിശ്ശിക സ്റ്റേറ്റ്മന്റെ് പരിശോധിച്ചപ്പോഴാണ് പിഴവുകൾ കണ്ടെത്തിയത്.

ഗസറ്റഡ് ഓഫിസർ എന്നി നിലയിൽ സ്വന്തം ശമ്പളം എഴുതി വാങ്ങി. 2009 മുതൽ 2015 വരെയുള്ള കാലയളവിലാണ് 2,24,329 രൂപ അധികമായി കൈപ്പറ്റിയത്. സജീവ് കുമാര് തയാറാക്കിയ ബില്ലന്റെയും കുടിശിക സറ്റേറ്റ് മെന്റിന്റെയും പേ സ്ലിപ്പിന്റെയും പകർപ്പുകളും സാലറി സ്ലിപ്പുകളും ഓഫിസിൽ സൂക്ഷിച്ചിട്ടില്ല. ഗസറ്റഡ് ജീവനക്കാർ സ്വയം തയാറാക്കുന്ന ബില്ലുകൾ പാസാക്കി നൽകുന്ന ട്രഷറി ഉദ്യോഗസ്ഥരാണ്.

2015 നവംബർ മാസത്തിലെ പരാതിക്കു കാരണമായ ബില്ലിൻ്റെ പകർപ്പ് എം.എസ്.സജീവ് കുമാർ താൻ അക്കാലഘട്ടത്തിൽ ജോലി നോക്കിയിരുന്ന തിരുവനന്തപുരത്തുള്ള അസി. ഡ്രഗ്‌സ് കൺട്രോളറുടെ കാര്യലയത്തിൽ ലഭ്യമാക്കുകയോ, സ്വന്തം നിലക്ക് സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ അനധികൃതമായി തുക എഴുതിയെടുക്കുന്നതിനായുള്ള ബോധപൂർവമായിരുന്നുവെന്ന് കരുതണം.

സർവീസ് ചട്ടങ്ങളെ കുറിച്ച് പൂർണ അറിവുള്ള ഗസറ്റഡ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിയമാനുസരണം ഒരിക്കൽ എഴുതി വാങ്ങിയ തുക വീണ്ടും എഴുതി എടുക്കുന്നതും, ഇത് കണ്ടെത്തി തിരികെ അടക്കുവാൻ രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ അനാവശ്യമായ ഒഴിവു കഴിവുകൾ ഉന്നയിച്ചു തിരിച്ചടവ് വൈകിപ്പിക്കുന്നത് ഗുരുതരമായ അച്ചടക്ക് ലംഘനമാണ്. എം.എസ്.സജീവ് കുമാറിൽനിന്നും ഭരണ വകുപ്പ് വിശദീകരണം വാങ്ങി ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഇദ്ദേഹത്തിന്റെ സേവന വേതന വിവരങ്ങളടങ്ങിയ സേവന പുസ്തകം, പേ സ്ലിപ്പ്, ട്രഷറികളിൽ നിന്നും മാറിയെടുത്ത ശമ്പളവും കുടിശ്ശികയും സംബന്ധിച്ച വിവരങ്ങൾ എന്നിവ പരിശോധിച്ചപ്പോൾ 2,14,137 രൂപ അധികമായി കൈപ്പറ്റിയെന്ന കണ്ടെത്തി. ഈ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചിപിടിക്കണം. അതിന് റിക്കവറി ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ തിരിച്ചുപിടിച്ച് സർക്കാരിലേക്ക് അടച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്നാണ് ശിപാർശ.

സജീവ് കുമാറിന് തിരുവനന്തപുരം ജില്ലാ ട്രഷറി യിൽ 13.11.2015നവെമ്പർ 13ന് ശമ്പള കുടിശ്ശികയായി മാറി നൽകിയ ബിൽ സ്ക്രൂട്ടിനി ചെയത്ത് അക്കാലത്ത് സെക്ഷൻ ഗ്രേഡ് അക്കൗണ്ടൻറ് ആയിരുന്ന ഐ.എസ്. അജിതയും ബിൽ പാസാക്കി നൽകിയത് അന്നത്തെ ട്രഷറി ഓഫീസറായ എ. ഷാനവാസും ആയിരുന്നു. നിരുത്തരപരമായി ബിൽ പാസാക്കി നൽകുന്നതിന് നടപടി സ്വീകരിച്ച ഇരുവർക്കും എതിരെ ഉചിതമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2.14 lakhs stolenAsst. drugs controller
News Summary - 2.14 lakhs stolen by Asst. drugs controller to be returned with interest, report says
Next Story