കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കുന്നു
text_fieldsതിരുവനന്തപുരം: കാലഹരണപ്പെട്ട 218 നിയമങ്ങള്‍ പിന്‍വലിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമീഷൻ സമർപ്പിച്ച 15ാം റിപ്പോര്‍ട്ട് ഭേദഗതികളോടെ അംഗീകരിച്ച മന്ത്രിസഭ ഇതിന് 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ കൊണ്ടുവരാനും തീരുമാനിച്ചു.
തിരുവിതാംകൂര്‍, തിരു-കൊച്ചി, മലബാര്‍, കൊച്ചി പ്രദേശങ്ങള്‍ക്ക് ബാധകമായിരുന്ന 37 നിയമങ്ങൾ പിൻവലിക്കുന്നതിൽ ഉൾപ്പെടും. 181 എണ്ണം നിയമ ഭേദഗതികളാണ്. ഭേദഗതി നിയമങ്ങൾ മിക്കതും മൂല നിയമത്തിെൻറ ഭാഗമായിട്ടുണ്ട്. മൂലനിയമത്തിലുണ്ടായിരിക്കെ, ഭേദഗതി നിയമങ്ങൾ കൂടി നിൽക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മൃഗങ്ങളോട് ക്രൂരത തടയുന്ന നിയമം, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്ന 1947 ലെ നിയമം, 1975 ലെ കേരള താൽക്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സ്ഥിരമായി നെല്ലും അരിയും നല്‍കണമെന്ന അവകാശം നിരോധിക്കുന്ന നിയമം, 2005 ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂര്‍ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവ പിൻവലിക്കുന്നതിൽ ഉൾപ്പെടുന്നു. കേരള ബഡ്‌സ് ആക്ട് സെക്ഷന്‍ 38 (1) പ്രകാരം കേരള ബാനിങ് ഓഫ് അണ്‍ െറഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.