ആറ് മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 23 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത ്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന് തപുരം മെഡിക്കല്‍ കോളജ്- 5.5 കോടി, ആലപ്പുഴ മെഡിക്കല്‍ കോളജ്- 3.5 കോടി, കോട്ടയം മെഡിക്കല്‍ കോ ളജ്- അഞ്ച് കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ്- 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളജ്- 50 ല ക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളജിന്- മൂന്ന് കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
തി രുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് സെൻറര്‍ സജ്ജമാക്കുന്നതിന് 2.25 കോടി, പ്രിയദര്‍ശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരു കോടി, ഒ.പി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവക്കാണ് തുകയനുവദിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജിൽ ചില്ലര്‍ പ്ലാൻറ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തും. കോട്ടയം മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി െലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, വാര്‍ഡുകളുടെ നവീകരണം, ഒഫ്താല്‍മോളജി തിയറ്റര്‍ നവീകരണം, മെഡിസിന് വാര്‍ഡ്, ഫ്ലോറിങ്, പെയിൻറിങ്, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കാണ് തുക വിനിയോഗിക്കുക.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപറേഷന് തിയറ്റര്‍ നവീകരണത്തിന് 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐ.എം.സി.എച്ച്, ഐ.സി.ഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മാണത്തിനായി 1.98 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
എറണാകുളം മെഡിക്കല്‍ കോളജിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും 11 കെ.വി ഇലക്ട്രിക്കല്‍ ഇൻസ്റ്റലേഷന് തുടങ്ങിയവക്കുമാണ് തുക അനുവദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്സ് നവീകരണം തുടങ്ങിയവക്ക് തുക ചെലവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.