കശുവണ്ടി തൊഴിലാളികൾക്ക് 23 ശതമാനം വേതന വർധനവിന് ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികൾക്ക് 23 ശതമാനം വേതന വർദ്ധനവിന് സർക്കാരിനോട് ശിപാർശ ചെയ്യാൻ കശുവണ്ടി തൊഴിലാളി മിനിമം വേജസ് കമ്മിറ്റി തീരുമാനിച്ചു . നിലവിലെ അടിസ്ഥാന വേതന ത്തിന്റെ 23 ശതമാനം വർധിപ്പിക്കാനാണ് ശുപാർശ.
ലേബർ കമീഷണർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡിഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, ആർ ജെ എൽ സി കെ വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെഎസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ കെ രാജഗോപാൽ, അഡ്വ. മുരളി മടന്തക്കോട്, ബി സജീന്ദ്രൻ, ബി തുളസീധരക്കുറുപ്പ്(സി.ഐ.ടി.യു), ജി. ബാബു ( എ.ഐ.ടി.യു.സി), അഡ്വ. ജി. ലാലു, അഡ്വ. എസ്. ശ്രീകുമാർ, രഘു പാണ്ഡവ പുരം (ഐ.എൻ.ടി.യു.സി )
എ എ അസീസ് (യു.ടി.യു.സി) ശിവജി സുദർശൻ (ബി.എം.എസ്) എന്നിവരും തൊഴിലുടമ പ്രതിനിധികളായി എസ്. ജയമോഹൻ (ചെയർമാൻ കെ.എസ്. സി.ഡി.സി ), എം.ശിവശങ്കരപ്പിള്ള (ചെയർമാൻ കാപ്പക്സ് ) സുനിൽ ജോൺ കെ (മാനേജിങ് ഡയറക്ടർ കെ.എസ്.സി.ഡി.സി ), ബാബു ഉമ്മൻ, അബ്ദുൾസലാം, ഡി. മാത്യുക്കുട്ടി, ജോബ്രാൻ ജെ. വർഗീസ്, ജയ്സൺ ഉമ്മൻ, കെ. രാജേഷ് എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.