23,367 മെഡിക്കൽ സ്റ്റോർ: പരിശോധിക്കാൻ 43 ഡ്രഗ്സ് ഇൻസ്െപക്ടർമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 23,000ത്തിൽപരം മെഡിക്കൽ സ്റ്റോറുകൾ പരിശോധിക്കാൻ 43 ഡ്രഗ്സ് ഇൻസ്പെക്ടർമാർ മാത്രം. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിലെ മാനദണ്ഡ പ്രകാരമാണ് മരുന്നുകൾ വിൽക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് ഡ്രഗ്സ് ഇൻസ്െപക്ടർമാരാണ്. നിരോധിക്കപ്പെട്ടതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളുടെ വിൽപന നടത്തുന്ന സ്റ്റോറുകൾെക്കതിരെ നടപടി എടുക്കണമെങ്കിൽ ഇവർ റിപ്പോർട്ട് നൽകേണ്ടതുണ്ട്. കൂടാതെ ക്ലിനിക്കുകളും ആശുപത്രികളിലെ ഫാർമസി മെഡിക്കൽ സ്റ്റോർ ഗോഡൗണുകളും പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതും ഇവരാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഒരുവിധ പരിശോധനയും ഇല്ലാതെയാണ് ഒട്ടുമിക്ക മരുന്നുകടകളും പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇൗ കണക്കുകൾ.
സംസ്ഥാനത്ത് 15620 സെയിൽസ് ലൈസൻസുള്ള മെഡിക്കൽ സ്റ്റോറുകളും 7285 അലോപ്പതി മൊത്തവ്യാപാര മെഡിക്കൽ സ്റ്റോറുകളും 462 ഹോമിയോ മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടെ 23,367 എണ്ണമാണ് പ്രവർത്തിക്കുന്നത്. 2071-2018ൽ സസ്പെൻഡ് ചെയ്ത ലൈസൻസുകളുടെ എണ്ണം 163. റദ്ദ് ചെയ്തത് നാലെണ്ണം മാത്രം. 2018- 19ൽ സസ്പെൻഡ് ചെയ്ത ലൈസൻസ് 140. റദ്ദ് ചെയ്തത് അഞ്ച് മാത്രവും. അസോസിയേഷൻ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് റിസർച്ചിന് വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടിയിലാണ് ഇൗ വിവരങ്ങൾ.
തിരുവനന്തപുരത്തെ 2718ൽപരം മെഡിക്കൽ സ്േറ്റാറുകളുടെ പരിശോധനക്കുള്ളത് നാല് ഡ്രഗ്സ് ഇൻസ്െപക്ടർമാരാണ്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒാരോരുത്തരും. 2017-19ൽ നിരോധിത മരുന്നുകളുടെ പട്ടിക ഡ്രഗ്സ് കൺേട്രാളർ പ്രസിദ്ധീകരിച്ചത് കെമിക്കൽ പേര് ആയതിനാൽ പൊതുജനത്തിന് ഉപയോഗമില്ലെന്ന് വിവരാവകാശ പ്രവർത്തകനായ പി.ടി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.