24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
text_fieldsതിരുവനന്തപുരം: ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ നടക്കുന്ന 24 മണിക് കൂർ ദേശവ്യാപക പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മുതൽ ആരംഭിക്കും. സംഘടിത, അസംഘട ിത, പരമ്പരാഗതമേഖലകളിലെ തൊഴിലാളികൾ പെങ്കടുക്കും. പിന്തുണച്ച് കർഷകരും കർഷക തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
10 ദേശീയ തൊഴിലാളി യൂനിയനുകളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്- ഇൻഷുറൻസ്- ബി.എസ്.എൻ.എൽ ജീവനക്കാരുടെയും സംഘടനകളും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് 19 യൂനിയനുകളുടെ സംയുക്തസമിതിയാണ് നേതൃത്വം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കടകേമ്പാളങ്ങൾ അടഞ്ഞുകിടക്കും. വാഹനങ്ങൾ ഒാടില്ല. വിമാനത്താവള, തുറമുഖ, വ്യവസായതൊഴിലാളികളും പണിമുടക്കും. ഷോപ്പിങ് മാളിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളും പെങ്കടുക്കണം. അവശ്യ സർവിസുകൾ-, ആശുപത്രി, -പാൽ-, പത്രം-, ആംബുലൻസുകൾ, ടൂറിസം മേഖല, ശബരിമല തീർഥാടകർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.