കോഴിക്കോട് മെഡി. കോളജിൽ ഏഴ് ഡോക്ടർമാരടക്കം 24 പേർ ക്വാറൻറീനിൽ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ 24 പേർ ക്വാറൻറീനിൽ. ഏഴു ഡോക്ടർമാർ, 16 സീനിയർ നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റൻറ് എന്നീ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെയാണ് ക്വാറൻറീനിലാക്കിയത്.
കോവിഡ് ഇതര വാർഡിലെ നഴ്സിനും രണ്ടു രോഗികൾക്കുമാണ് കഴിഞ്ഞദിവസം കോവിഡ് പോസിറ്റിവായത്. ഇതോടെ നഴ്സ് ജോലി ചെയ്ത വാർഡിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ കോളജിൽ ഒ.പിയും രോഗികളുടെ അഡ്മിഷനും കർശനമായി നിയന്ത്രിക്കും.
രോഗവ്യാപനം തടയുന്നതിനാവശ്യമായ സുരക്ഷ സംവിധാനങ്ങൾ എല്ലാ ജീവനക്കാരും ഉപയോഗിക്കണമെന്നും ഞായറാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി.
കൂടാതെ, ആശുപത്രിയിലും കാമ്പസിലും സന്ദർശകരെ അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. നഴ്സ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. ഇവർക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലാത്തത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.