പാതയോരത്ത് 24,000 ശുചിമുറികൾ; ഭൂമി കണ്ടെത്താൻ നിർദേശം
text_fieldsതിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികൾ നിർമിക്കുന്നതിന് ഭൂമി കണ്ടെത്താൻ നിർദേശം. മൂന്നു സെൻറ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശ സ ്ഥാപനങ്ങള്ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. 12,000 വീതം പുരുഷ-വനിത ശുചിമുറി നിർമിക്കുകയാണ് ലക്ഷ്യം.
പുതുവർഷത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. കഴിഞ്ഞ നയപ്രഖ്യാപനത്തിലും ബജറ്റിലും ഇടംപിടിച്ചിരുന്നു. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി മന്ത്രിസഭ വിലയിരുത്തി. സഹകരിക്കാന്‍ തയാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും.
നിര്‍മ്മാണച്ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. സര്‍ക്കാരിെൻറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.