രണ്ടാം കുട്ടനാട് പാക്കേജിന് 2447 കോടി –മുഖ്യമന്ത്രി
text_fieldsആലപ്പുഴ: എൽ.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാടിെൻറ സമഗ്ര വികസനത്തിന് 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പ്രളയാനന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളതെന്നും വിവിധ വകുപ്പുകളില്‍ 2447 കോടിയാണ് നീക്കിവെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡും കിഫ്ബിയും റീബില്‍ഡ് കേരള ഇനീഷ്യേറ്റിവും ഏകോപിപ്പിച്ച് നടപ്പാക്കുന്ന കുട്ടനാടിെൻറ രണ്ടാം പാക്കേജ് സമഗ്രപദ്ധതികളുടെ പ്രഖ്യാപനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുക, പ്രത്യേക കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കൃത്യസമയത്ത് നല്ലയിനം വിത്തുകള്‍ വിതരണംചെയ്യുക, ആവശ്യമായ വിത്തിനങ്ങള്‍ അവിടെത്തന്നെ ഉല്പാദിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും വിഭാവനം ചെയ്തത്. ഇവയില്‍ ചില പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. സംയോജിത കൃഷിരീതിയിലൂടെ 13,632 ഹെക്ടര്‍ പ്രദേശത്ത് 'ഒരു നെല്‍ ഒരു മീന്‍' പദ്ധതി വരുന്ന സീസണില്‍ നടപ്പാക്കും. ജലസേചനമേഖലയില്‍ 'നദിയ്ക്കൊരിടം' എന്ന ആശയം നടപ്പാക്കും- മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ
•കുട്ടനാട് ബ്രാന്‍ഡ് അരി: ആലപ്പുഴയില്‍ റൈസ് പാര്‍ക്ക്.
•കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍.
• താറാവ്കൃഷി ഗവേഷണസ്ഥാപനം സ്ഥാപിക്കും.
•തോട്ടപ്പള്ളി സ്പില്‍വേ: ലീഡിങ് ചാനലിെൻറ വീതിയും
ആഴവും വര്‍ധിപ്പിക്കും.
•വേമ്പനാട് കായൽ: ൈകയേറ്റത്തിൽന്ന് സംരക്ഷിക്കും.
•കെ.എസ്.ഇ.ബി മൂന്ന് സബ് സ്റ്റേഷനുകള്‍ നിര്‍മിക്കും.
•കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തടസ്സരഹിതമായി വൈദ്യുതി.
• 291 കോടിയുടെ വാട്ടര്‍ ട്രീറ്റ്മെൻറ് പ്ലാൻറ് വികസനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.