അപ്രിയ വിധികൾക്കെതിരെ ഹാജരായ 'ഇറക്കുമതി' വക്കീലന്മാർക്ക് െചലവ് 25 കോടി
text_fieldsതിരുവനന്തപുരം: അപ്രിയ വിധികൾക്കെതിരെ മേൽക്കോടതിയിൽ ഹാജരായ 'ഇറക്കുമതി' അഭിഭാഷകർക്കായി സർക്കാർ െചലവിട്ടത് 25 കോടിയിലധികം രൂപ.
സർക്കാറിനെ പ്രതിരോധത്തിലാക്കിയതും താൽപര്യങ്ങൾക്ക് വിരുദ്ധവുമായ കോടതി വിധികൾ അനുകൂലമാക്കാൻ സുപ്രീംകോടതി അഭിഭാഷകരെ ഇറക്കിയും നിയമോപദേശം തേടിയുമുള്ള വകയിലാണ് 25 കോടിയിലധികം രൂപ ഖജനാവിൽനിന്ന് െചലവിട്ടത്.
ഇനിയും പല അഭിഭാഷകർക്കും ബാക്കി തുക നൽകാനുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടത്തിപ്പിന് ഹാജരായ അഭിഭാഷകർക്ക് 14,49,24,110 രൂപയും ഹൈകോടതിയിൽ 10,72,47,500 രൂപയും നൽകിയതായാണ് സർക്കാർ കണക്കുകളിൽനിന്ന് വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതൽ തുക െചലവാക്കിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിസ്ഥാനത്തുണ്ടായിരുന്ന സോളാർ കേസിലാണ്. ഉമ്മൻ ചാണ്ടിയുടെ വാദം ഹൈകോടതി നേരത്തെ അംഗീകരിച്ചിരുന്നു.
അതിനെതിരെ അപ്പീൽ നൽകിയ സർക്കാർ വാദിക്കുന്നതിനായി വന്ന സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനും സഹായികൾക്കും കൊച്ചിയിലെ മുന്തിയ താമസവും വിമാന ടിക്കറ്റും ഉൾപ്പെടെ ലഭ്യമാക്കി. ഇൗ കേസ് വാദിക്കാനായി െചലവിട്ടത് 1.20 കോടി രൂപയായിരുന്നെന്ന് സർക്കാർ കണക്ക് വ്യക്തമാക്കുന്നു.
സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയ ലൈഫ് മിഷൻ ക്രമക്കേട് കേസിലെ സി.ബി.െഎ അന്വേഷണം ഒഴിവാക്കാനായി െചലവിട്ടത് 27 ലക്ഷം രൂപയാണ്. ലോട്ടറി കേസ് വാദിക്കാനായി 75 ലക്ഷത്തിലധികം രൂപ െചലവായി.
ഹാരിസൺ ഭൂമിയിടപാടിലും പുറത്തുനിന്ന് കൊണ്ടുവന്ന അഭിഭാഷകർക്കായി 45 ലക്ഷം രൂപ െചലവിട്ടു.
സി.പി.എം പ്രവർത്തകർ ഉൾപ്പെട്ട ഷുഹൈബ് വധക്കേസിൽ സി.ബി.െഎ അന്വേഷണം ഒഴിവാക്കാനായി 64.5 ലക്ഷവും യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്ലാലും വധിക്കപ്പെട്ട പെരിയ ഇരട്ടക്കൊലകേസിൽ സി.ബി.െഎ അന്വേഷണത്തെ എതിർക്കാനായി 88 ലക്ഷവും ചെലവഴിച്ചു.
ഇതിലും സി.പി.എം പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. സ്പ്രിൻക്ലർ കേസ് വാദിക്കാൻ ഒാൺലൈനായി ഹാജരായ സൈബർ വിദഗ്ധ എൻ.എസ്. നപിനായിക്കിന് ഫീസായി രണ്ട് ലക്ഷത്തിലധികമാണ് നൽകിയത്.
സർക്കാർ താൽപര്യങ്ങളേക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഖജനാവിലെ പണം വിനിയോഗിെച്ചന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ ലക്ഷങ്ങളും കോടികളും െചലവാക്കിയ പല കേസുകളിലും സർക്കാറിന് തിരിച്ചടിയേൽക്കേണ്ടിവന്നുവെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.