മലപ്പുറത്ത് രണ്ടര ലക്ഷത്തിെൻറ കള്ളനോട്ട് പിടിച്ചു
text_fieldsമലപ്പുറം: നഗരത്തിൽ കള്ളനോട്ടടി കേന്ദ്രം തുടങ്ങി നോട്ടുമായി സൂപ്പർ മാർക്കറ്റിലെത്തിയയാളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിൽബർട്ടാണ് (43) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി തലശ്ശേരി സ്വദേശി ഗീവർഗീസ് ഒാടിരക്ഷപ്പെട്ടു. കള്ളനോട്ടടി കേന്ദ്രം പരിശോധിച്ച പൊലീസ് നോട്ടടി സാമഗ്രികളും അഞ്ഞൂറിെൻറയും രണ്ടായിരത്തിെൻറയും രണ്ടര ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പിടിച്ചെടുത്തു. ജില്ലയിൽ നടത്താനിരുന്ന വലിയ തോതിലുള്ള കള്ളനോട്ട് വിതരണത്തിനാണ് തടയിട്ടതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് തിരക്കേറിയ സമയത്താണ് മലപ്പുറത്തെ സൂപ്പർമാർക്കറ്റിൽ വ്യാജ 500 രൂപ നോട്ടുമായി പ്രതികൾ എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതോടെ ഗീവർഗീസ് രക്ഷപ്പെട്ടു. വിൽബർട്ടുമായി പൊലീസ് സൊസൈറ്റിക്ക് സമീപത്തെ ഡി.പി.ഒ റോഡിൽ ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം ഞെട്ടി.
പ്രിൻറർ, ഫോേട്ടാസ്റ്റാറ്റ് മെഷീൻ, പേപ്പർ കട്ടിങ് മെഷീൻ, ഗിൽട്ട് പേപ്പർ, മഷി ബോട്ടിലുകൾ എന്നിവയടക്കം ഒരു മുറി നിറയെ നോട്ടടിക്കാനുള്ള സാമഗ്രികളായിരുന്നു. രണ്ടുനിലയുള്ള വീട്ടിൽ താഴത്തെ നിലയാണ് മേയ് 14 മുതൽ പ്രതികൾക്ക് വാടകക്ക് നൽകിയത്. റോഡ് അവസാനിക്കുന്നിടത്തെ വീടായതിനാൽ ആരും ശ്രദ്ധിച്ചതുമില്ല.
നാലാം തവണയാണ് നോട്ടുമായി മലപ്പുറത്തെ സൂപ്പർ മാർക്കറ്റിലെത്തിയത്. കൂടുതൽ കടകളിൽ ഇവർ നോട്ടുമായി എത്തിയതായി സംശയിക്കുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.