കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു
text_fieldsതിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്.
നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണിത്. പ്രതിമാസം ഒരുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ തോമസിന് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിനുപുറമെ, മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്.
ജൂൺവരെ ഓണറേറിയം നേരത്തേ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.
ആഘോഷങ്ങൾക്ക് പണമുണ്ടായിട്ടും ക്ഷേമപെൻഷൻ മുടങ്ങുന്നത് മുൻഗണനയുടെ പ്രശ്നം -ഹൈകോടതി
കൊച്ചി: ആഘോഷങ്ങൾക്കായി നിർലോഭം ചെലവഴിക്കുമ്പോഴും വിധവ പെൻഷൻ ഉൾപ്പെടെയുള്ളവക്ക് മാറ്റിവെക്കാൻ സർക്കാറിന് പണമില്ലാത്തത് മുൻഗണനയുടെ പ്രശ്നമാണെന്ന് ഹൈകോടതി. സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. മറിയക്കുട്ടിക്ക് 1600 രൂപ മാസംതോറും നൽകാനായില്ലെങ്കിൽ മൂന്നുമാസത്തേക്ക് അവരുടെ ഭക്ഷണത്തിനും മരുന്നിനുമുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നിർദേശിച്ച കോടതി, ഇക്കാര്യത്തിൽ സർക്കാറിന്‍റെ നിലപാട് തേടി. ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്ന് കേന്ദ്രത്തിന്‍റെ വിശദീകരണത്തിനായി ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.