വർഗീസ് ചക്കാലക്കലിന്റെ മെത്രാൻ പദവിക്ക് 25 വർഷം
text_fieldsകോഴിക്കോട്: കോഴിക്കോട് രൂപത മെത്രാൻ വർഗീസ് ചക്കാലക്കൽ മെത്രാഭിഷേകത്തിന്റെ 25ാം വർഷം പൂർത്തിയാക്കുന്നു. രജതജൂബിലി ആഘോഷങ്ങൾ കോഴിക്കോട് ദേവമാത കത്തീഡ്രലിൽ ഫെബ്രുവരി എട്ടിന് വൈകീട്ട് നടക്കും. മെത്രാനായി 25 വർഷം സേവനം ചെയ്യുന്ന ചക്കാലക്കൽ കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു. 13 വർഷം കണ്ണൂർ രൂപതയിൽ സേവനമനുഷ്ഠിച്ചശേഷം കോഴിക്കോട് രൂപതയുടെ മെത്രാനായി 2012 ലാണ് സ്ഥാനം ഏറ്റെടുത്തത്. നിലവിൽ കേരള ലത്തീൻ സഭയുടെ അധ്യക്ഷനുമാണ്.
മെത്രാന്റെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് കോഴിക്കോട് രൂപതയിലെയും മറ്റു രൂപതകളിലെയും അംഗങ്ങൾ അണിചേർന്നാണ് ജൂബിലി ആഘോഷിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന കൃതജ്ഞതാബലിയിൽ രാജ്യത്തുനിന്നുള്ള കർദിനാൾമാരും ആർച്ച് ബിഷപ്പുമാരും പങ്കെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.