കേരളത്തിലെ ആദ്യ മൊബൈൽ ഫോൺവിളിക്ക് ഇന്ന് കാൽ നൂറ്റാണ്ട്
text_fieldsകോഴിേക്കാട്: ഇന്ന് ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് മൊബൈൽ ഫോൺ. കേരളത്തിലെ ആദ്യ മൊബൈൽ ഫോൺവിളിക്ക് ഇന്ന് കാൽ നൂറ്റാണ്ട് തികയുകയാണ്.
െകാച്ചിയിലെ ഹോട്ടൽ അവന്യു റീജന്‍റിൽ വെച്ചായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ മൊൈബൽ ഫോൺ സർവീസായ എസ്കോട്ടലിന്റെ ഉദ്ഘാടനം. 1996 സെപ്റ്റമ്പർ 17ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടണ്ടനെ വിളിച്ച് ആദ്യമായി ഹലോ പറഞ്ഞത്. തകഴിക്കൊപ്പമുണ്ടായിരുന്ന സാഹിത്യകാരി മാധവിക്കുട്ടിയും ടണ്ടനോട് സംസാരിച്ചു.
ഇന്ത്യയിൽ മൊബൈൽ ഫോൺ അവതരിച്ച് ഒരു വർഷവും ഒന്നര മാസവും കഴിഞ്ഞ ശേഷമാണ് കേരളത്തിൽ സേവനം ലഭ്യമായത്. 1995 ജൂലൈ 31ന് െകാൽക്കത്തയിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും ഡൽഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുഖ്റാമും തമ്മിലായിരുന്നു രാജ്യത്തെ ആദ്യ മൊബൈൽഫോൺ സംഭാഷണം.
അക്കാലത്ത് മൊബൈൽ ഫോൺ സ്വന്തമാക്കാൻ 50,000 രൂപ മുടക്കേണ്ടിയിരുന്നു. ഒരുമിനിറ്റ് സംസാരിക്കാൻ ഫോൺ വിളിക്കുന്നയാൾക്ക് (ഔട്ട്ഗോയിങ് കോൾ) 16 രൂപയും സ്വീകരിക്കുന്നയാൾക്ക് (ഇൻകമിങ് കോൾ) എട്ടുരൂപയുമായിരുന്നു ചാർജ്. രണ്ടുപേർ ഒരുമിനിറ്റ് സംസാരിക്കാൻ 24 രൂപ മുടക്കേണ്ടിയിരുന്നു. സൗജന്യയായി പരിതിയില്ലാതെ സംസാരിക്കാൻ സാധിക്കുന്ന ഇക്കാലത്ത് ചിന്തിക്കാൻ പോലും സാധിക്കാത്ത നിരക്ക്.
മൊബൈൽഫോൺ വ്യാപകമാകാൻ തുടങ്ങിയതോടെ സിം കാർഡ് എടുക്കാൻ പല ഭാഗത്തും വലിയ വരികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു. മൊബൈൽ വന്നതോടെ ടെലിഫോൺ ബൂത്തുകളും, കോയിൻ ബൂത്തുകളും പതിയെ അപ്രത്യക്ഷമായി തുടങ്ങി.
2003 ആയതോടെ ഇൻകമിങ് ഫ്രീ ആക്കി. ഔട്ട്ഗോയിങ് കോളുകൾക്ക് മിനിറ്റിന് 2.89 രൂപയായിരുന്നു ചാർജ്. 2007ലാണ് അത് മിനിറ്റിന് ഒരുരൂപയായത്. 2008ൽ 78 പൈസ ആയി വീണ്ടും കുറഞ്ഞു.
2010ൽ ത്രീജി സേവനം ലഭ്യമായി തുടങ്ങി. ഇതോടെ ഫോൺവിളിക്കുള്ള ചാർജ് വീണ്ടും കുറഞ്ഞു. 2012ൽ 47 പൈസയായി ഔട്ട്ഗോയിങ് ചാർജ്. 2016ൽ റിലയൻസ് ജിയോ വന്നതോടെ വിപ്ലവകരമായ പല മാറ്റങ്ങൾക്കുമാണ് ഇന്ത്യൻ ടെലികോം മേഖല സാക്ഷ്യം വഹിച്ചത്.
സ്മാർട്ഫോൺ വിപ്ലവത്തോടെ ഡേറ്റ പ്ലാനുകൾക്കനുസരിച്ചായി ഫോൺവിളിയുടെ നിരക്ക്. ഫോണുകൾ സന്തത സഹചാരിയായി മാറിയതോടെ കാൽകുലേറ്റർ, റേഡിയോ, അലാം ക്ലോക്ക്, വാച്ച്, കലണ്ടർ തുടങ്ങി പല സാധനങ്ങൾക്കും വീടുകൾക്കുള്ളിൽ നിന്ന് സ്ഥാനം നഷ്ടമായി. 1998ലെ എട്ടുലക്ഷം വരിക്കാരിൽ നിന്ന് 2021ലേക്കെത്തുേമ്പാൾ 116 കോടി ഇന്ത്യക്കാർ മൊബൈൽ വരിക്കാരായിട്ടുണ്ടെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.