ഫാമിന് തീപിടിച്ച് 2500 കോഴിക്കുഞ്ഞുങ്ങൾ ചത്തു
text_fieldsകാളികാവ്: കോഴിഫാമിന് തീ പിടിച്ച് 2500 കോഴിക്കുഞ്ഞുങ്ങൾ കത്തിക്കരിഞ്ഞു. കാളികാവ് പൂങ്ങോട് ചേരിപ്പലം മാഞ്ചേരി അബ്ദുറഹിമാന്റെ വീടിനോട് ചേർന്ന് നിർമിച്ച കോഴിഫാമിനാണ് തീപിടിച്ചത്.എട്ട് ലക്ഷം രൂപ നഷ്‌ടം കണക്കാക്കുന്നു. വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് അപകടകാരണമായി കരുതുന്നത്. പുലർച്ചെ കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലും പുറത്തെ വെളിച്ചവും കണ്ടാണ് കുടുംബം ഉണർന്നത്.
അപ്പോഴേക്കും ഫാമിന്റെ മേൽക്കൂരക്ക് പൂർണമായും തീപിടിച്ചിരുന്നു. വെളിച്ചം കണ്ട് അയൽവാസികളും ബന്ധുക്കളും ഓടിക്കൂടിയാണ് തീയണച്ചത്. കിണറ്റിലെ മോട്ടോർ ഓണാക്കി പൈപ്പ് ഘടിപ്പിച്ചാണ് തീ വേഗത്തിൽ അണക്കാനായത്. രണ്ടാഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് കത്തിക്കരിഞ്ഞത്.
എട്ടു വർഷമായി അബ്ദുറഹിമാൻ കോഴിവളർത്തിയാണ് ഉപജീവനം നടത്തുന്നത്. കോഴികൾക്ക് ചൂടേൽക്കാതിരിക്കാൻ ഷെഡിനുമുകളിൽ വിരിച്ച തെങ്ങിൻ പട്ടകൾക്ക് തീ പിടിച്ചതാണ് നിയന്ത്രണാധീതമായത്. ആകെയുള്ള ഉപജീവനമാർഗം കത്തിപ്പോയതിൽ കടുത്ത നിരാശയിലാണ് കർഷകൻ.കോഴിഫാമിന് ഇൻഷുറൻസ് ഇല്ലാത്തതാണ് കടുത്ത നഷ്ടത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.