കോടതി ഉത്തരവ് നടപ്പാക്കിയാൽ 2,500ഓളം ക്വാറികൾക്ക് താഴ് വീഴും
text_fieldsതിരുവനന്തപുരം: ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവ് നടപ്പാക്കിയാൽ 2,500ഓളം ക്വാറികൾ സർക്കാറിന് അടച്ചുപൂട്ടേണ്ടിവരും. ജനവാസമേഖലകളിൽനിന്ന് ക്വാറികൾക്ക് ഉണ്ടാവേണ്ട ദൂരപരിധിയിൽ ഇളവുനല്‍കിയ കേരള സർക്കാറിന് കനത്തതിരിച്ചടിയാണ് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ ചെയർമാനും എസ്.പി. വാങ്ഡി ജൂഡീഷ്യൽ അംഗവും ഡോ. നാഗിൻ നാഗിന്ദ, വിദഗ്ധ അംഗവുമായ ഹരിത ട്രൈബ്യൂണലിെൻറ വിധി.
റോഡ്, തോട്, നദികൾ വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. രണ്ടു വര്‍ഷത്തിനിടെ ഇൗ ദൂരപരിധിയിൽ നിരവധി ക്വാറികള്‍ക്ക് സംസ്ഥാനം ലൈസന്‍സ് നകിയിരുന്നു.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികളും പൊതുസ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നാണ് ട്രൈബ്യൂണലിെൻറ വിധി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി വേണം.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേരളത്തിെൻറ നയം അപര്യാപ്തമെന്ന വിലയിരുത്തലോടെയാണ് ദൂരപരിധിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ൈട്രബ്യൂണല്‍ തിരുത്തിയത്. വിധി കേരളത്തിന് മാത്രമല്ല, ദേശീയതലത്തില്‍തന്നെ ബാധകമാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തില്‍ ദൂരപരിധി 100 മീറ്ററായിരുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് 50 മീറ്ററാക്കി കുറച്ചത്. ഈ ഉത്തരവിനെതിരെ എം. ഹരിദാസനാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.