പ്രഫഷനൽ വിദ്യാർഥി സമ്മേളനം തുടങ്ങി
text_fieldsആലുവ: 'ലിംഗത്വം ലിബറൽ വാചാടോപങ്ങൾക്കപ്പുറം' പ്രമേയത്തിൽ നടക്കുന്ന 25ാമത് അന്താരാഷ്ട്ര പ്രഫഷനൽ വിദ്യാർഥി സമ്മേളനം (പ്രോഫ്കോൺ) ആലുവയിൽ കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത ജീവിതരീതിയെ നിരാകരിക്കുന്ന പുതിയകാലത്തെ പുരോഗമനവാദങ്ങൾ നാടിനാപത്താണെന്ന് അദ്ദേഹം പറഞ്ഞു.
ദൈവനിഷേധവും നാസ്തിക നിലപാടുകളും പിന്തുടരുന്ന കപട പുരോഗമനവാദക്കാർ ലൈംഗിക അരാജകത്വമാണ് സൃഷ്ടിക്കുന്നത്. ജീവശാസ്ത്രപരമായ നിലനിൽപിനെത്തന്നെയാണ് പുരോഗമന വിദ്യാർഥിസമൂഹമെന്ന് അവകാശപ്പെടുന്നവർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീൻകുട്ടി മൗലവി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുസ്സമദ് സുല്ലമി, എ. അസ്ഗറലി, വി.കെ. സക്കരിയ ദുബൈ, എ.പി. ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ ദുബൈ, ഷബീർ കൊടിയത്തൂർ, ഷെയർ അയാസ് ഹൗസി മൊറീഷ്യസ്, അബ്ദുൽഹാദി യു.എ.ഇ, അത്തീഫ് അബ്ദുറഹ്മാൻ കാനഡ, ആതിഷ് ബംഗളൂരു, അബ്ദുൽ ഹസീബ് സ്വലാഹി, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് കാമ്പസ് ഗേറ്റ് സെഷൻ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.