തവിഞ്ഞാലിൽ 26 പേർക്ക് കൂടി കോവിഡ്
text_fieldsമാനന്തവാടി: കല്യാണ വീടുകളിലും മരണവീട്ടിലും സന്ദർശനം നടത്തിയവർക്ക് രോഗം സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട്ട്സ്ഥിതിഗതികൾ സങ്കീർണ്ണമാകുന്നു. ഒരു കുടുംബത്തിലെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ചൊവ്വാഴ്ച മാത്രം 66 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ആൻറിജൻ പരിശോധനയിൽ ബുധനാഴ്ച 26 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗികളുടെ എണ്ണം മൂന്നക്കം കടന്നു. ഇന്നും ആൻറിജൻ പരിശോധന തുടരും.
ജില്ലയിൽ ആൻറിജൻ പരിശോധന ഇന്നും തുടരും
വയനാട്ടിൽ സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം പടർന്ന തവിഞ്ഞാലിൽ ആൻറിജൻ പരിശോധന ഇന്നും തുടരും. തവിഞ്ഞാലിലെ വിവാഹ വീട്ടിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടായതായാണ് വിവരം. രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തെണ്ടർനാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂർണമായി കണ്ടെയ്ൻമെന്റ് സോണാക്കി.
100 ഓളം പേർക്കാണ് തവിഞ്ഞാലിൽ രോഗ ബാധ ഉണ്ടായിരിക്കുന്നത്. ഇതെല്ലാം സമ്പർക്കം വഴിയാണ്. ഇതോടെയാണ് തവിഞ്ഞാലിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. വാളാട് മരണാനന്തര ചടങ്ങിലും രണ്ട് വിവാഹങ്ങളിലും പങ്കെടുത്ത ആളുകൾക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. വാളാട് ആശങ്കാജനകമായ സാഹചര്യമാണുളളതെന്ന് മുഖ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നും തവിഞ്ഞാലിൽ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ആൻറിജൻ പരിശോധനകൾ നടക്കും. പല ഇടറോടുകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു.
രോഗവ്യാപനം കാര്യമായി ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ മേഖലയിൽ ഉണ്ടായേക്കും. ഇതിനിടെ വലിയ ആശങ്ക നിലനിന്നിരുന്ന സുൽത്താൻ ബത്തേരിയിൽ ഇന്നലെ 260ൽപരം ആൻറിജൻ ടെസ്റ്റ് നടത്തിയതിൽ എല്ലാം നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ബത്തേരിയിൽ ഇന്നും പരിശോധന തുടരും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.