അതിജീവനം കാസർകോട് മോഡൽ; ഇന്ന് രോഗമുക്തി നേടിയത് 26 പേർ
text_fieldsകാസർകോട്: ജില്ലയില്‍ കോവിഡ്-19 നിയന്ത്രണത്തില്‍ ഞായറാഴ്ച അതിജീവനത്തിെൻറ ദിനം. കാസര്‍കോട് ജനറല്‍ ആശുപത് രിയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തുതന്ന െ ഒരു ആശുപത്രിയില്‍നിന്ന് ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്.
ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ തുടർന്നാണിതെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 166 പേരില്‍ 61 പേരാണ് രോഗമുക്തി നേടിയത്. 37 ശതമാനമാണ് അസുഖം ഭേദമായതിെൻറ നിരക്ക്. അമേരിക്കയില്‍ ഇത് 5.7 ശതമാനവും ഇന്ത്യയില്‍ 11.4 ശതമാനവുമാണ്. രോഗം ബാധിച്ചവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച സ്‌പെഷല്‍ ഓഫിസര്‍, ജില്ല ഭരണകൂടം, പൊലീസ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, നിർദേശമനുസരിച്ച പൊതുജനം എന്നിവരോടെല്ലാം ഡി.എം.ഒ നന്ദി പറഞ്ഞു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.