മതനിരപേക്ഷ കക്ഷികളുടെ അനൈക്യം ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിലേറുന്നതിന് വഴിയൊരുക്കുന്നു -പ്രൊഫ്കോൺ
text_fieldsപെരുമ്പിലാവ്: മതനിരപേക്ഷ കക്ഷികളുടെ അനൈക്യം ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിലേറുന്നതിന് വഴിയൊരുക്കുന്നുവെന്ന് 26ാമത് 'പ്രൊഫ്കോണ്‍' വിദ്യാർഥി സമ്മേളനം. വര്‍ഗീയവത്കരണത്തിന്റെ പൂര്ത്തീകണത്തിന് ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ഫലപ്രദമായ കൂട്ടായ്മ ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ലജ്നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ ചെയര്മാന് അബൂബക്കര്‍ സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ട്രഷറര്‍ നാസിര്‍ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. അഷ്റഫ് സുല്ലമി, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി എന്നിവര്‍ സംസാരിച്ചു. വിസ്ഡം യൂത്ത് ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സെഷനില്‍ പി.എം. സാദിഖലി, അഡ്വ. കെ.എസ്. മുഹമ്മദ് ദാനിഷ്, ടി.കെ. നിഷാദ് സലഫി, ഡോ. ഷഹബാസ് കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. ഭരണകര്‍ത്താക്കള്‍ വര്‍ഗീയത പറഞ്ഞ് അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള അസൂത്രിതമായ ശ്രമമാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇത് വൈകാതെ മനസ്സിലാക്കുമെന്നും 'സമകാലിക ഇന്ത്യ' വിഷയത്തില്‍ സംഘടിപ്പിച്ച സെഷനില്‍ ഡോ. സരിന് അഭിപ്രായപ്പെട്ടു. നാളെയുടെ വാഗ്ദാനങ്ങളെ സൃഷ്ടിക്കുന്ന കാമ്പസുകളില്‍ സൃഷ്ടിപരമായ സംവാദങ്ങളാണ് കാലം ആവശ്യപ്പെടുന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന സെഷനുകളില്‍ ഹൈബി ഈഡന് എം.പി, ടി.എന്‍. പ്രതാപന് എം.പി, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, ഡോ. പി.എ. കബീര്‍ എന്നിവര്‍ അതിഥികളാകും. ഉച്ചക്ക് ശേഷം നടക്കുന്ന ഓപണ്‍ ഡയലോഗില്‍ റഷീദ് കുട്ടമ്പൂര്, അബ്ദുല്‍ മാലിക് സലഫി, ഡോ. സി.പി. അബ്ദുല്ല ബാസില്‍, ഡോ. ഷനൂന്‍ ഷറഫലി, മുജാഹിദ് ബാലുശ്ശേരി, റൈഹാന്‍ അബ്ദു ശഹീദ്, അസ്ഹര്‍ ചാലിശ്ശേരി തുടങ്ങിയവര്‍ വിദ്യാർഥികളോട് സംവദിക്കും. ഏഴിന് തുടങ്ങുന്ന കാമ്പസ് ഡിബേറ്റില്‍ പ്രഫ. ഹാരിസ് ബിന്‍ സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, ഡോ. ടി.സി. മുബഷിര്‍, അബ്ദുറഹിമാന് ചുങ്കത്തറ, ഷമീല്‍ മഞ്ചേരി എന്നിവര്‍ വിദ്യാർഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. വിവിധ സെഷനുകളില്‍ പ്രമുഖ പണ്ഡിതന്മാരായ ഫൈസല്‍ മൗലവി, ഹംസ മദീനി, സി.പി. സലീം, ഇന്‍ഷാദ് സ്വലാഹി, കെ. നൂറുദ്ദീന്‍ സ്വലാഹി, ഷരീഫ് കാര, അഫ്ലഹ് ബിന്‍ മുഹമ്മദ്, സി.പി. ഹിലാല്‍ സലീം, സഫ്വാന് ബറാമി എന്നിവര്‍ സംസാരിക്കും. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കെ.പി.പി.സി മുന്‍ ട്രഷറര്‍ കെ.കെ. കൊച്ചു മുഹമ്മദ് മുഖ്യാതിഥിയാകും. ഹുസൈന് സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.