തദ്ദേശതെരഞ്ഞെടുപ്പ്: 2.71 കോടി വോട്ടർമാർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് കോർപറേഷനുകളിലെയും അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമീഷണർ പ്രസിദ്ധീകരിച്ചു. ആകെ 2,71,20,823 വോട്ടർമാരാണുള്ളത്. 1,29,25,766 പുരുഷന്മാരും 1,41,94,775 സ്ത്രീകളും 282 ട്രാൻസ്ജെൻഡറുകളുമാണ്.
അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്ത അർഹർക്ക് പേര് ചേർക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു അവസരം കൂടി നൽകും. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കും 152 േബ്ലാക് പഞ്ചായത്തുകളിലെ 2,080 വാർഡുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലെ 331 വാർഡുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലെ 3,078 വാർഡുകളിലേക്കും ആറ് കോർപറേഷനുകളിലെ 414 വാർഡുകളിലേക്കുമാണ് പൊതുതെരഞ്ഞെടുപ്പ്. കരട് വോട്ടർപട്ടിക ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 2.62 കോടി വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.
അന്തിമ വോട്ടർപട്ടികയിലെ വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. അടിസ്ഥാനപട്ടികയും സപ്ലിമെൻററി പട്ടികകളും സംയോജിപ്പിച്ചുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 15ന് മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.