സൈബർ തട്ടിപ്പിൽ നഷ്ടമായ 2.71 ലക്ഷം രൂപ മണിക്കൂറിനകം തിരിച്ചുപിടിച്ചു
text_fieldsതിരുവനന്തപുരം: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ട സംഭവത്തിൽ മണിക്കൂറിനകം പണം തിരിച്ചുപിടിച്ച് കേരള പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് കെ.വൈ.സി അപ്ഡേഷൻ നൽകാനെന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്നാണ് 2.71 ലക്ഷം രൂപ നഷ്ടമായത്. അക്കൗണ്ട് ഉടമ ഉടൻ സൈബർ ഹെൽപ് ലൈൻ നമ്പറിൽ (1930) വിളിച്ച് പരാതി നൽകിയതിനാൽ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളിൽ തിരികെ പിടിക്കാൻ പൊലീസിനായി. ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബർ ഹെൽപ് ലൈൻ നമ്പറിൽ പരാതി ലഭിച്ചു. സൈബർ ഓപറേഷൻ വിഭാഗം 11.09ന് പണം തിരിച്ചുപിടിച്ചു. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരന്തരമായ ബോധവത്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. തട്ടിപ്പിനിരയായാൽ രണ്ട് മണിക്കൂറിനകം 1930ൽ വിവരം അറിയിക്കണം. www.cybercrimegovinൽ പരാതി രജിസ്റ്റർ ചെയ്യാമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.