അട്ടപ്പാടിക്ക് 28 ലക്ഷത്തിന്റെ ഭരണാനുമതി
text_fieldsകോഴിക്കോട് : അട്ടപ്പാടിക്ക് 28 ലക്ഷത്തിന്റെ ഭരണാനുമതി. പ്രാക്തന ഗോത്ര വിഭാഗ മേഖലയിൽ മെഡിക്കൽ യൂനിറ്റ് പ്രവർത്തിക്കുന്നതിന് 10.27 ലക്ഷവും മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ (എം.ആർ.എസ്) അലമാര നിർമാണത്തിന് 15.94 ലക്ഷവുമാണ് പട്ടികവർഗവകുപ്പ് അനുവദിച്ചത്. മെഡിക്കൽ യൂനിറ്റിന്റെ പ്രവർത്തനം പട്ടികവർഗ ഡയറക്ടർ വിലയിരുത്തണം. ഇക്കാര്യത്തിൽ സർക്കാരിന് പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
എം.ആർ.എസിലെ അലമാര നിർമാണം 2013 മാർച്ച് 31മുമ്പ് പൂർത്തിയാക്കണം. അത് നിരീക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡെപ്യൂട്ടി ഡയറക്ടക്കാണ് (വിദ്യാഭ്യാസം). അംഗീകൃത എഞ്ചിനീയർമാർ അല്ലെങ്കിൽ മറ്റ് വിദഗ്ധരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും നിർവഹണ ഏജൻസിയുമായുള്ള കരാർ ഡയറക്ടർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. പ്രവർത്തന പുരോഗതി ഡെപ്യൂട്ടി ഡയറക്ടർ പ്രതിമാസ അവലോകനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.