മുത്തങ്ങയിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsമുത്തങ്ങ: വയനാട് എക്സൈസ് ഇൻറലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേർന്ന് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കെ.എം 59 കെ 4829 ദോസ്ത് വണ്ടിയിലാണ് രേഖകളില്ലാതെ പണം ഒളിപ്പിച്ചുകടത്തിയത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നൗഫൽ (34), യൂനിസ് (37) എന്നിവരെ കസ്റ്റഡിയിലെടുത്തു. തൊണ്ടി മുതലുകളും വാഹനവും കസ്റ്റഡിയിലെടുത്തവരെയും ബത്തേരി പൊലീസിന് കൈമാറി.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ്, ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ കെ.കെ. ബാബു, പി.പി. ശിവൻ, കെ.ജെ. സന്തോഷ്, കെ. രമേഷ്, പി.എസ്. വിനീഷ്, കെ.വി. ഷാജിമോൻ, വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ദിപു, വിപിൻ വിൽസൻ, എക്സൈസ് ഡ്രൈവർ കെ.പി. വീരാൻ കോയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.