തിരുവനന്തപുരത്തെ 28 പഞ്ചായത്തുകളിൽ ടി.പി.ആർ 25 ശതമാനത്തിന് മുകളിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ 28 പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 25 ശതമാനത്തിന് മുകളിലാണ്. ഈ പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ വ്യാപനമുള്ള പഞ്ചായത്തുകള്‍ പ്രത്യേകം കെണ്ടത്തും. അതേസമയം ജില്ലയിലെ മൊത്തം ടി.പി.ആർ 14.2 ശതമാനമാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഗ്രാമീണമേഖലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി ക്രിട്ടിക്കല്‍ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായത്ത് പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിദിനം കുറഞ്ഞത് 100 പേരെയെങ്കിലും പരിശോധനക്ക് വിധേയരാക്കാന്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ വൃദ്ധസദനങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി. 66 വൃദ്ധസദനങ്ങളിലെ 1591 അന്തേവാസികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. ഇതില്‍ 332 പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. കിടപ്പുരോഗികള്‍ക്കുള്ള വാക്സിനേഷനും പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.