Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണ്‍ലൈന്‍ ഗെയിമിനും...

ഓണ്‍ലൈന്‍ ഗെയിമിനും ചൂതാട്ടത്തിനും 28 ശതമാനം നികുതി

text_fields
bookmark_border
niyamasabha
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍ലൈ​ന്‍ ഗെ​യി​മു​ക​ള്‍ക്കും പ​ണം​വെ​ച്ചു​ള്ള ചൂ​താ​ട്ട​ങ്ങ​ള്‍ക്കും കു​തി​ര​പ്പ​ന്ത​യ​ത്തി​നും 28 ശ​ത​മാ​നം ച​ര​ക്ക്​ സേ​വ​ന​നി​കു​തി ഈ​ടാ​ക്കാ​നു​ള്ള 2024 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ര​ക്ക്​ സേ​വ​ന​നി​കു​തി (ഭേ​ദ​ഗ​തി) ബി​ൽ നി​യ​മ​സ​ഭ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടു. ജി.​എ​സ്.​ടി കൗ​ണ്‍സി​ല്‍ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ പ്ര​കാ​ര​മാ​ണ്​ കേ​ര​ള​ത്തി​ലും 28 ശ​ത​മാ​നം നി​കു​തി ചു​മ​ത്തു​ന്ന​ത്.

പ​ന്ത​യ​ത്തി​ന്റെ മു​ഖ​വി​ല​യ്​​ക്കാ​ണ് നി​കു​തി. അ​താ​യ​ത് 1000 കോ​ടി​യു​ടെ കു​തി​ര​പ്പ​ന്ത​യം ന​ട​ന്നാ​ല്‍ അ​തി​ന്‍റെ 28 ശ​ത​മാ​ന​മാ​ണ്​ ജി.​എ​സ്.​ടി ന​ല്‍കേ​ണ്ട​ത്. പ​ന്ത​യ​ത്തി​ന്റെ ലാ​ഭ​ത്തി​ല്‍നി​ന്നു​ള്ള 28 ശ​ത​മാ​നം തു​ക​ക്ക്​ നി​കു​തി ഈ​ടാ​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം നേ​ര​ത്തേ ജി.​എ​സ്.​ടി കൗ​ണ്‍സി​ല്‍ ത​ള്ളി​യി​രു​ന്നു. 50ാമ​ത് ജി.​എ​സ്.​ടി കൗ​ണ്‍സി​ല്‍ കാ​സി​നോ, കു​തി​ര​പ്പ​ന്ത​യം, ഓ​ണ്‍ലൈ​ന്‍ ഗെ​യി​മു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്ക്​ 28 ശ​ത​മാ​നം ജി.​എ​സ്.​ടി നി​ശ്ച​യി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ജി.​എ​സ്.​ടി നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം ചെ​യ്തു.

ഇ​ത​നു​സ​രി​ച്ചു​ള്ള ദേ​ദ​ഗ​തി​യാ​ണ് സം​സ്ഥാ​ന ജി.​എ​സ്.​ടി നി​യ​മ​ത്തി​ല്‍ വ​രു​ത്തി​യ​ത്. കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ഗെ​യി​മു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ബി​ൽ ച​ർ​ച്ച​യി​ൽ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ ധ​ന​മ​​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaxGamblingOnline GamingKerala News
News Summary - 28 percent tax on online games and gambling
Next Story