സ്പെയർപാർട്സില്ല: 289 ജനുറം ബസുകൾ കട്ടപ്പുറത്ത്
text_fieldsതിരുവനന്തപുരം: അറ്റകുറ്റപ്പണികൾക്കുള്ള സ്െപയർപാർട്സുകൾ കിട്ടാതായതോടെ കെ.യു.ആർ.ടി.സിയുടെ 679 ജനുറം ബസുകളിൽ 289ഉം കട്ടപ്പുറത്ത്. സ്െപയർപാർട്സുകൾ എത്തിക്കുന്ന സ്വകാര്യ ഏജൻസിക്ക് നൽകേണ്ട കുടിശ്ശിക വർധിച്ചതിനെ തുടർന്ന് അവർ വിതരണം നിർത്തിയതാണ് തിരിച്ചടിയായത്. വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ തൽക്കാലം അറ്റകുറ്റപ്പണികൾ നടത്തേണ്ടെന്നാണ് മാനേജ്മെൻറ് തീരുമാനം. ഏറെ വരുമാനമുണ്ടാക്കിയിരുന്ന എ.സി ബസുകളടക്കം നിരത്തിൽനിന്ന് പിൻവലിഞ്ഞതോടെ പ്രതിദിന കലക്ഷനിൽ ലക്ഷങ്ങളുടെ വരുമാനം കുറഞ്ഞു. 390 ബസുകൾ മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള 162 ജനുറം ബസുകളിൽ 81 എണ്ണമേ ഒാടുന്നുള്ളൂ. 41 എ.സി ബസുകളിൽ തിങ്കളാഴ്ച നിരത്തിലെത്തിയത് 13 എണ്ണം മാത്രം. എറണാകുളം ജില്ലയിൽ 172 ജനുറം ബസുകളിൽ 110 എണ്ണമേ ഒാടുന്നുള്ളൂ. കെ.യു.ആർ.ടി.സിയുടെ ആസ്ഥാനമായ തേവരയിൽ 14 ബസുകൾ കട്ടപ്പുറത്താണ്. പത്തനംതിട്ടയിൽ ആറും കോട്ടയത്ത് എട്ടും കൊല്ലത്ത് ഏഴും ബസുകളും കേടായനിലയിലാണ്. കോഴിക്കോട് ഡിപ്പോയിൽ 20 ബസുകളിൽ 11 എണ്ണമേ ഒാടുന്നുള്ളൂ. ഒരു ലക്ഷം രൂപ വരെയാണ് ഒരുമാസം ഒരു ലോഫ്ലോർ ബസിെൻറ അറ്റകുറ്റപ്പണിക്ക് വേണ്ടത്. മൈലേജും ശരാശരി 3.5 കിലോമീറ്റർ മാത്രമേ ലഭിക്കുന്നുള്ളൂ. വൻതുക ചെലവഴിച്ച് ബസിറക്കിയിട്ട് അതിനുതക്ക ഗുണമില്ലെന്നാണ് മാനേജ്മെൻറിെൻറ നിലപാട്. ഈ സാഹചര്യത്തിൽ കടംവാങ്ങി അറ്റകുറ്റപ്പണി നടത്തേണ്ടെന്നാണ് തീരുമാനം.
കൂടുതൽ സ്പെയർപാർട്സുകൾ ആവശ്യമായിവരുന്ന ബസുകളിൽനിന്ന് കേടാകാത്ത ഭാഗങ്ങൾ മറ്റ് ചെറിയ പണികളുള്ള ബസുകളിൽ ഘടിപ്പിച്ച് ‘പ്രശ്നം പരിഹരിക്കുന്ന’ പ്രവണതയും വർധിക്കുന്നുണ്ട്. ബാറ്ററിയടക്കം അഴിച്ചുമാറ്റുന്നതോടെ ആ ബസ് പിന്നീടൊരിക്കലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.