എം.എൽ.എ ഫണ്ടിൽ ചെലവാക്കാതെ 290 കോടി
text_fieldsതിരുവനന്തപുരം: എം.എല്‍.എ ഫണ്ടില്‍ ചെലവാക്കാത്ത തുക വർധിക്കുന്നതായി സി.എ.ജി. 2017 മാര്‍ച്ച് അവസാനം വിനിയോഗിക്കാതെ ട്രഷറി സേവിങ്സ് അക്കൗണ്ടില്‍ 290 കോടി രൂപ ബാക്കിയുണ്ട്. അഞ്ചുവര്‍ഷം കിട്ടിയ 718 കോടിയിൽ 656 കോടി വിനിയോഗിച്ചു. ബാക്കി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ തടഞ്ഞ നിലയിലാണ്.
അഞ്ച് ജില്ലകളില്‍ സ്ഥാനമൊഴിഞ്ഞ 33 എം.പിമാരുടെ അക്കൗണ്ടുകളിലായി 12.34 കോടി രൂപ കിടക്കുന്നു. 2015-16ല്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ നല്കുന്ന പദ്ധതിക്ക് മാറ്റിെവച്ച 1.9 കോടി ആലപ്പുഴ, എറണാകുളം കലക്ടറേറ്റുകളില്‍ കിടക്കുന്നു. ദുരന്തനിവാരണ അതോറിറ്റി നല്കിയ 3.41 കോടിയില്‍ 1.92 കോടി വിനിയോഗിച്ചില്ല.
ബജറ്റ് വകയിരുത്തലിലെ മിച്ചം അഞ്ചുശതമാനം കുറഞ്ഞു. ബജറ്റ് പ്രക്രിയയിലെ പുരോഗതിയാണ് ഇത് കാണിക്കുന്നത്. എന്നാല്‍, റവന്യൂ വിഭാഗത്തിൽ വിവിധ ഗ്രാൻറുകളിലെ സ്ഥിരംമിച്ചം 100 കോടിയിലധികമായി. ഇത് ബജറ്റ് വകയിരുത്തലിനേക്കാള്‍ കൂടുതലാണ്. ഉപധനാഭ്യർഥനകളില്കൂടി നേടിയ വിഹിതംപോലും വര്‍ഷാവസാനം തിരിച്ചേല്പിച്ചു. ധനവിനിയോഗ നിയന്ത്രണ രജിസ്റ്റര്‍ പരിപാലനത്തിലെ പോരായ്മയാണ് മിച്ചത്തേക്കാള് അധികംതുക തിരിച്ചടച്ചത് കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.