പുനർഗേഹം പദ്ധതിയിലും പിഴവ്; 29,209 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭവനരഹിതർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 29,209 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭവനരഹിതർ. ഇതിൽ 16,359 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭവനരഹിതരും 12,850 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭൂരഹിത ഭവനരഹിതരുമാണ്. ഹൈദരബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ ഡെവലപ്മെൻറിെൻറ (എൻ.െഎ.ആർ.ഡി) 2019 ലെ പഠന റിപ്പോർട്ട് പ്രകാരമാണ് ഇൗ കണ്ടെത്തൽ.
വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കാൻ പ്രഖ്യാപിച്ച പുനർഗേഹം പദ്ധതിയുടെ മറവിൽ തീരദേശത്ത് വ്യാപകമായി നിർബന്ധിത കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുേമ്പാഴാണ് ഭവനരഹിതരുടെ കണക്ക് പുറത്തുവരുന്നത്. പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പ് തീരദേശ ജില്ലകളിൽ നടത്തിയ വിശദ സർവേയിൽ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിയിൽ താമസിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം പുനർഗേഹം പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. വേവ്വേറെ റേഷൻ കാർഡുള്ള കുടുംബങ്ങൾ ഒറ്റ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ വ്യത്യസ്ത ഗുണഭോക്താക്കളായി പരിഗണിച്ചിട്ടുണ്ട്.
അതേസമയം പുനർേഗഹം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വാങ്ങിയ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തത് പ്രകാരമുള്ള ഭൂമിയിൽ കുറവുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പുഞ്ചാവിയിലാണ് 25 ഗുണഭോക്താക്കൾ പദ്ധതി പ്രകാരം വാങ്ങിയ ഭൂമിയിൽ 14 പേർക്ക് മുക്കാൽ സെൻറ് വീതം കുറവ് വന്നതായി പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വകുപ്പുതല അന്വേഷണം നടക്കുന്നെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇൗ വർഷം സെപ്റ്റംബർ 29 വരെ പുനർഗേഹം പദ്ധതി വഴി 616 ഭവനങ്ങളുടെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നാണ് മത്സ്യബന്ധന വകുപ്പ് വ്യക്തമാക്കുന്നത്. ഇതു കൂടാതെ, ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 1771 ഗുണഭോക്താക്കളിൽ 1263 പേർ ഭവന നിർമാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 7716 ഗുണഭോക്താക്കൾ സുരക്ഷിത േമഖലയിലേക്ക് മാറി താമസിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.