തൃശൂരിൽ പുലർച്ചെ രണ്ട് വാഹനാപകടം; നാല്പേർ മരിച്ചു
text_fieldsതൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. തൃശൂർ വാണിയംപാറയിൽ ക ാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബെന്നി ജോർജ് (54), ഭാര്യ ഷീല ജോർജ് (51) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 2.30നായിരുന്നു അപകടം. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് ദക്ഷിണ മേഖല റോട്ടറി ക്ലബിൻെറ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ കാർ ദേശീയപാതയോട് ചേർന്ന കുളത്തിലേക്ക് മറിയുകയായിരുന്നു. ബെന്നി ജോർജിെൻറ മൃതദേഹം ചളിയിൽ പൂഴ്ന്ന നിലയിലും ഷീലയുടെ മൃതദേഹം കാറിനുള്ളിലുമാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ഇട്ടതിനാലാണ് കാറിന് പുറത്തേക്ക് വീഴാതിരുന്നതെന്ന് കരുതുന്നു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിർമാണം നടക്കുന്ന ഈ ഭാഗത്ത് ഒരുവിധ സുരക്ഷസംവിധാനവും ഒരുക്കിയിരുന്നില്ല. റോഡിനോട് ചേർന്നുള്ള കുളത്തിൽ 25 അടിയോളം വെള്ളമുണ്ട്. മകൾ: അലീന. മരുമകൻ: അശ്വിൻ.
ദേശീയപാത 66 പെരിഞ്ഞനം പഞ്ചായത്തോഫിസിന് തെക്ക് വശത്ത് അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. ആലുവ ദേശം പുറനാട് സ്വദേശി പയ്യപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (16), ആലുവ യു.സി. കോളേജ് കുട്ടൻപിള്ളി പ്രദീപിന്റെ മകൻ ദിൽജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.40 ഓടെയാണ് സംഭവം. ഇരുവരും ദേശീയ പാതയിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി 10.30 ന് ശ്രീമോൻ സുഹൃത്തായ ദിൽജിത്തിനേയും കൂട്ടി മതിലകത്ത് അമ്മയെ കാണാൻ പോന്നതായിരുന്നു. മതിലകത്ത് നിന്ന് മൂന്നുപീടികയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചിട്ടുള്ളത്. കയ്പമംഗലം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.