സ്വർണക്കടത്ത് കേസ്: മൂന്നുപേർ കൂടി കസ്റ്റഡിയിൽ
text_fieldsകൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി കസ്റ്റംസിെൻറ കസ്റ്റഡിയിൽ. കഴിഞ്ഞദിവസം അറസ്റ്റിലായ റമീസിൽനിന്ന് സ്വർണം വാങ്ങിയവരാണിവരെന്നാണ് സൂചന. റമീസിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇവെര കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നുവെന്നാണ് വിവരം. മുവാറ്റുപുഴ സ്വദേശി ജലാലാണ് കീഴടങ്ങിയത്. റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാൾ വിമാനത്താവളങ്ങളിലൂടെ 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ടത്രെ. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇവരെ ചോദ്യചെയ്യുന്നതോടെ സ്വർണം എന്തിന് ഉപയോഗിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇത് കൂടാതെ റമീസ് മുമ്പ് സ്വർണം വിറ്റവരെയും കസ്റ്റംസ് ചോദ്യം െചയ്യാനുള്ള ഒരുക്കത്തിലാണ്.
മലപ്പുറം സ്വദേശി കെ.ടി. റമീസിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
മുമ്പും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ൽ സുഹൃത്തിെൻറ ബാഗിൽ സ്വർണം കടത്തി. കഴിഞ്ഞവർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസിെൻറ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.