വേലൂരിൽ യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ പിടിയിൽ
text_fieldsവേലൂര്‍ (തൃശൂർ): ചുങ്കം സെൻററിനു സമീപം കോടശ്ശേരി കുന്നിലെ നായാടി കോളനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വേലൂര്‍ പുലിയന്നൂർ പാടത്തിനു സമീപം തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണെൻറ മകന് സനീഷാണ് (വീരപ്പൻ-27) മരിച്ചത്. ചിയ്യാരം ആലംവെട്ടുവഴി കൊണ്ടാട്ടുപറമ്പിൽ വീട്ടിൽ ഇസ്മായിൽ (38), ഒല്ലൂക്കര പട്ടാളക്കുന്ന് വലിയകത്ത് വീട്ടിൽ അസീസ് (അസി-27), കോടശ്ശേരി നായാടി കോളനിയിൽ താമസിക്കുന്ന തലപ്പുള്ളി വീട്ടിൽ സമീറ (നാഗമ്മ-28) എന്നിവരെ മണിക്കൂറുകൾക്കകം എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് നായാടി കോളനിയിൽ കൊലപാതകം നടന്നത്. വ്യാഴാഴ്ച വൈകീട്ട് കോളനിയിലെത്തിയ സനീഷും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സനീഷിനെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട് കല്ലും വടിയും ഉപയോഗിച്ച് മർദിച്ച ശേഷം വാളുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി പത്തരയോടെ എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സനീഷ് മരിച്ചിരുന്നു.
തലയില്‍ മൂന്ന് വെട്ടുകൊണ്ട മുറിവുകളുണ്ട്. ശരീരമാസകലം മർദനമേറ്റ അടയാളമുണ്ട്. വേലൂരിൽ പന്തൽ നിർമാണ തൊഴിലാളിയായ സനീഷ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കൊലപാതകത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ കുന്നംകുളത്തെ ക്വാർട്ടേഴ്സിൽനിന്നാണ് പൊലീസ് പിടികൂടിയത്. കുന്നംകുളം അസി. കമീഷണര്‍ ടി.എസ്. സിനോജ്, എരുമപ്പെട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ പി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
ഫോറന്‍സിക് ഓഫിസര്‍ ഷീല ജോസ്, വിരലടയാള വിദഗ്ധന്‍ യു. രാംദാസ് എന്നിവര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റുേമാർട്ടത്തിനായി ഗേവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്് മാറ്റി. മാതാവ്: സരസ്വതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.