മാരക പരിക്കുമായി മൂന്ന് വയസ്സുകാരൻ ആശുപത്രിയിൽ; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
text_fieldsആലുവ/കളമശ്ശേരി: ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നുവയസ്സുള്ള ആൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിന് ഗുരുതര ക്ഷതം കണ്ട െത്തിയതിനെത്തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിക്ക് അടിയന്തര ശസ് ത്രക്രിയ നടത്തി. കുട്ടിയുടെ ദേഹത്ത് മർദനത്തിെൻറയും പൊള്ളലേറ്റതിെൻറയും കാൽവെ ള്ളയിൽ അടിയേറ്റതിെൻറയും പാടുകളുണ്ട്. നില ഗുരുതരമായതിനാൽ വെൻറിലേറ്റർ ഉപയോഗിച്ചാണ് ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
പശ്ചിമ ബംഗാൾ സ്വദേശിയായ പിതാവ് ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് കുട്ടിയെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചത്. അടുക്കളയിലെ സ്ലാബിൽനിന്ന് വീണ് തല പൊട്ടിയെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, തലച്ചോറിന് മാരക ക്ഷതമുള്ളതിനാൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടർമാർ നടത്തിയ വിശദ പരിശോധനയിലാണ് പൊള്ളലിെൻറയും മർദനത്തിെൻറയും പാടുകൾ കണ്ടെത്തിയത്. സാധാരണ വീഴ്ചയിൽ തലച്ചോറിനും ശരീരത്തിനും ഇത്ര മാരക പരിക്കിന് സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർന്ന്, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പിതാവിനെ അറിയിച്ചു.
ഇയാൾ പറഞ്ഞ കാര്യങ്ങളിലും ഭാര്യ ഒപ്പം വരാത്തതിലും സംശയം തോന്നിയ ഡോക്ടർമാർ ഏലൂർ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ, സംഭവമറിഞ്ഞ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രിയിലെത്തി. ഭാര്യയെ ആശുപത്രിയിലേക്ക് വിളിപ്പിക്കാൻ ഇവർ പലതവണ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയായിരുന്നത്രെ.
കൊച്ചി മെട്രോയുടെ ജോലികളിൽ ക്രെയിൻ ഓപറേറ്ററാണ് ഇയാൾ. ഭാര്യയും കുട്ടിയും ഒന്നരമാസം മുമ്പാണ് ഇവിടെയെത്തിയതെന്ന് പറയുന്നു. വല്ലാർപാടം നാലുവരി പ്പാതയിൽ ഏലൂർ പഴയ ആനവാതിലിന് സമീപം വാടകക്ക് താമസിക്കുകയാണ് കുടുംബം. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ആലുവയിലെ ആശുപത്രിയിൽതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏലൂർ സി.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.