ഇടതുമുന്നണി സർക്കാർ തുടങ്ങുേമ്പാൾ 30 ബാറുകൾ, അവസാനിക്കുേമ്പാൾ 624
text_fieldsകോഴിക്കോട്: ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തുേമ്പാൾ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 30. കാലാവധി പൂർത്തിയാക്കുേമ്പാൾ എണ്ണം 624. കൂടാതെ 319 ബിയർ, വൈൻ പാർലറുകൾക്കുകൂടി ത്രീ സ്റ്റാർ നൽകുന്നതോടെ ഇവക്കും ബാർ പദവി ലഭിക്കും. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം ആയിരത്തോടടുക്കും. 'കേരളത്തെ മദ്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇടതു മുന്നണി' എന്നായിരുന്നു -കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വാഗ്ദാനം. സംസ്ഥാനമുടനീളം വലിയ ഹോഡിങ്ങുകളിൽ ഇൗ പരസ്യവാചകം നിറഞ്ഞുനിന്നു. പ്രമുഖ സിനിമ താരങ്ങളായ ഇന്നസെൻറിെൻറയും കെ.പി.എ.സി ലളിതയുടെയും ശബ്ദസന്ദേശങ്ങൾ റേഡിയോയിലും ചാനലുകളിലും. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചും.
മദ്യനയത്തിെൻറ ഭാഗമായായി മുൻ സർക്കാറിെൻറ കാലത്ത് ഭൂരിഭാഗം ബാറുകൾക്കും പൂട്ടു വീണിരുന്നു . പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് എന്നതായിരുന്നു നയം.
അതോടെയാണ് അന്ന് ബാറുകളുടെ എണ്ണം 30ൽ പരിമിതെപ്പട്ടത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഇതേനില തുടരുമെന്ന് ബോധ്യപ്പെടുത്താനാണ് കേരളെത്ത മദ്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇടതുമുന്നണിയെന്ന് വ്യാപകമായി പരസ്യംചെയ്തത്.
എന്നാൽ, അധികാരത്തിൽ വന്നതോടെ വാഗ്ദാനത്തിനു നേരെ വിരുദ്ധമായിരുന്നു നടപടി. ത്രീ സ്റ്റാർ പദവിയിലുള്ള മുഴുവൻ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകി. ഇതിന് ജില്ലതലത്തിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് അധികാരവും നൽകി. ഇതോടെയാണ് ബാറുകളുടെ എണ്ണം കുത്തനെ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.