ബി.ജെ.പിക്ക് കേരളത്തിൽ ഇനി 30 ജില്ലകൾ; മലപ്പുറം അടക്കം അഞ്ച് ജില്ലകളെ 15 ജില്ലകളാക്കി വിഭജിച്ചു
text_fieldsതൃശൂർ: സംസ്ഥാനത്തെ 14 ജില്ല കമ്മിറ്റികൾ വിഭജിച്ച് ബി.ജെ.പിക്ക് 30 ജില്ല കമ്മിറ്റികൾ രൂപവത്കരിച്ചതായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകളിൽ ഇനി മൂന്ന് ജില്ല കമ്മിറ്റികളുണ്ടാകും. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ല കമ്മിറ്റികൾ ഒഴികെ മറ്റ് ജില്ലകളെല്ലാം രണ്ടായി വിഭജിക്കും. പ്രവർത്തനം സുഗമമാക്കാനാണ് വിഭജനം.
അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനാണ് ഈ നീക്കം. നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റാണ് പാർട്ടി ലക്ഷ്യം. കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗമാണ് ഇതംഗീകരിച്ചത്. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനം നടത്തും. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.