സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള 30 പഠന -ഗവേഷണ കേന്ദ്രങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ മലയാളി ശാസ്ത്ര പ്രതിഭകളുടെ പേരിൽ 30 സ്വയംഭരണ അന്തർസർവകലാശാല പഠനകേന്ദ്രങ്ങളും അന്തർവൈജ്ഞാനിക സ്കൂളുകളും ആരംഭിക്കും. ഇവക്കായി നൂറുകോടി രൂപ വകയിരുത്തിയതിന് പുറമെ പശ്ചാത്തല സൗകര്യസൃഷ്ടിക്ക് കിഫ്ബിയിൽനിന്ന് 500 കോടി രൂപയും അനുവദിച്ചു.
എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശനൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്നാമാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരടി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വൈനു ബാപ്പു തുടങ്ങിയ പ്രതിഭകളുടെ പേരിലായിരിക്കും കേന്ദ്രങ്ങൾ. പ്രഗല്ഭരായ വിദഗ്ധരെയോ പണ്ഡിതരെയോ സേർച്ച് കമ്മിറ്റിവഴി ദേശീയതലത്തിൽനിന്ന് തെരഞ്ഞെടുത്തശേഷമായിരിക്കും നിയമനങ്ങൾ നടത്തുക.
ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ കൃഷിയും വ്യവസായവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്ര പ്രവർത്തനങ്ങൾക്കായി ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ട്രാൻസ്ലേഷനൽ റിസർച്ച് ആയിരിക്കും ഇതിലൊന്ന്. സെൻറർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഡിസാസ്റ്റർ റിസൈലൻസ്, പോളിസി സ്റ്റഡീസ് ആൻഡ് റിസർച്ച്, ഐ.പി.ആർ സ്റ്റഡീസ്, ഇൻറർനാഷനൽ കൊമേഴ്സ്യൽ ആൻഡ് എൻവയൺമെൻറ് ലോ എന്നിവയിൽ അന്തർ സർവകലാശാല പഠനകേന്ദ്രങ്ങളും നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ഡാറ്റാ സയൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എനർജി മെറ്റീരിയൽസ്, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജി, ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ലൈഫ് സയൻസസ്, ഡിസൈൻ ഇന്നൊവേഷൻ ആൻഡ് സോഷ്യൽ സയൻസസ്, സോഷ്യൽ എൻറർപ്രണർഷിപ് ആൻഡ് നോൺ പ്രോഫിറ്റ് മാനേജ്മെൻറ്, ബയോ സയൻസസ് ആൻഡ് ജനറ്റിക്സ്, ഇൻഡസ്ട്രീ 4.0 ടെക്നോളജീസ്, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജീസ്, ടെക്നോളജി ആൻഡ് എൻഹാൻസ്ഡ് എജുക്കേഷൻ, അഡ്വാൻസ് റിസർച്ച് ഇൻറർവെൻഷൻസ് ഫോർ വെർണാക്കുലർ അപ്ഗ്രഡേഷൻ, ഫോറൻസിക് സയൻസസ് തുടങ്ങിയ വിഷയമേഖലകളിൽ അന്തർ വൈജ്ഞാനിക സ്കൂളുകളുമാണ് ആരംഭിക്കുക.
നിലവിലുള്ള സർവകലാശാല സ്കൂളുകൾ/ പഠനവകുപ്പുകൾ / സെൻററുകൾ എന്നിവയുടെ മികവ് പരിശോധിച്ച് മികവിെൻറ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.