തിരുവനന്തപുരം മെഡിക്കൽ കോളജിൽ 30 പേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 20 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 50 കടന്നു.
17, 18, 19 വാർഡുകളിലായി ചികിത്സയിലിരുന്നവർക്കും കൂട്ടിരിപ്പുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കുള്ള വാർഡുകളാണിവ. സാഹചര്യം ഗുരുതരമായതോടെ ഈ വാർഡുകൾ അടച്ചു.
കഴിഞ്ഞദിവസം എട്ട് ഡോക്ടർമാർ ഉൾപ്പെടെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് സ്റ്റാഫ് നഴ്സ്, കൂട്ടിരിപ്പുകാർ എന്നിവരും ഉൾപ്പെടും. 40 ഡോക്ടർമാർ ഉൾപ്പെടെ 150ഓളം ജീവനക്കാർ നീരിക്ഷണത്തിലാണ്.
കോവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥീരീകരിച്ചത് ആശങ്കക്കിടയാക്കി. മെഡിക്കൽ കോളജിൽ കൂടുതൽ വിഭാഗങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായതോടെ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മെഡിക്കൽ കോളജിൽ നിലവിൽ കോവിഡ് രോഗികളെയും അല്ലാത്തവരെയും ചികിത്സിക്കുന്നുണ്ട്.
അതേസമയം, തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പ്രതിഷേധവുമായി നഴ്സുമാർ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.