30 ശതമാനം കോവിഡ് മരണവും ആശുപത്രിയിൽ എത്തിക്കുന്നതിലുള്ള അലംഭാവം കാരണം -മുഖ്യമന്ത്രി
text_fields
തിരുവനന്തപുരം: കോവിഡ് ബാധിതരെ തക്കസമയത്ത് ആശുപത്രിയിൽ എത്തുന്നതിൽ അലംഭാവം ദൃശ്യമാണെന്നും 30 ശതമാനം പേർക്ക് ഇങ്ങനെ ജീവൻ നഷ്ടമായതായും മുഖ്യമന്ത്രി പിണറായി വിജയൻ. യഥാസമയം ആശുപത്രിയിൽ എത്തിക്കാനായാൽ മരണനിരക്ക് ഗണ്യമായി കുറക്കാനാകും. പൊതുസമൂഹവും വീട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് കൂടുതൽ നിയന്ത്രണവിധേയമാവുകയാണ്. എന്നാൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകില്ല. വ്യാപാരസ്ഥാപനങ്ങളിൽ മാസ്ക് ഇല്ലാതെ ചിലർ ഇടപഴകുന്നു. ഇവർക്കെതിെര നടപടി സ്വീകരിക്കും. േരാഗവളർച്ച ഇൗ ആഴ്ച 13 ശതമാനം കുറഞ്ഞു. ആശുപത്രി പ്രവേശനം, ഗുരുതരാവസ്ഥ എന്നിവയും കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതയിൽ കുറവ് പാടില്ല. വാക്സിൻ എടുത്തവരും ജാഗ്രത പാലിക്കണം. അവർക്കും രോഗം വരാം. അനുബന്ധ രോഗമുള്ളവർ ശ്രദ്ധിക്കണം. മുൻകരുതൽ സ്വീകരിക്കണം. മുതിർന്ന പൗരന്മാരിൽ ശേഷിക്കുന്നവർ ഉടൻ വാക്സിൻ എടുക്കണം. പലരും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നു. ഇത് ഒഴിവാക്കണം. 65ന് മുകളിൽ ഉള്ളവർ ഉടൻ എടുക്കണം.
ഒന്നാം ഡോസ് വാക്സിൻ വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കും. രണ്ടാം ഡോസ് രണ്ടു മാസത്തിനിടെ പൂർത്തിയാക്കും. ഒരു കോടിയിലേറെ പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. ആദ്യ ഡോസ് 90.57 ശതമാനം പേരും എടുത്തു. 24 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് എടുക്കാൻ ബാക്കി. കോവിഡ് പോസിറ്റിവുകാർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ എടുക്കേണ്ടതുള്ളൂ. കുറച്ച് പേരാണ് എടുക്കാൻ ബാക്കി. പല കേന്ദ്രങ്ങളിലും തിരക്കിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.