ഗവ. കോളജുകളിലെ 30 ശതമാനത്തിലധികം കുട്ടികൾക്ക് ഒാൺലൈൻ പഠനസൗകര്യമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 30 ശതമാനത്തിലധികം വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനസൗകര്യമില്ലെന്ന് കോളജ് വിദ്യാഭ്യാസവകുപ്പിെൻറ സർവേ. ജൂൺ ഒന്നിന് കോളജുകളിൽ ഒാൺലൈൻ ക്ലാസ് തുടങ്ങുന്നതിെൻറ മുന്നോടിയായാണ് സർവേ. ഇൻറർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ/ ലാപ്ടോപ്/ സ്മാർട്ട് ഫോൺ സൗകര്യമുള്ള കുട്ടികളുടെ കണക്കാണ് ശേഖരിച്ചത്. ഇതിനുപുറമെ കേബിൾ/ ഡി.ടി.എച്ച് കണക്ഷനും റോഡിയോ സൗകര്യമുള്ള കുട്ടികളുടെ വിവരവും ശേഖരിച്ചു.
79 സർക്കാർ കോളജുകളിൽ ബിരുദ കോഴ്സുകളിലെ മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകളിലെ 36000 വിദ്യാർഥികൾക്കാണ് ജൂൺ ആദ്യം മുതൽ ക്ലാസ് ലഭ്യമാക്കേണ്ടത്. രക്ഷാകർത്താക്കളുടെ കൈവശമുള്ള സ്മാർട്ട്ഫോൺ സൗകര്യമാണ് ഒേട്ടറെ വിദ്യാർഥികൾ ഒാൺലൈൻ പഠനത്തിനുള്ള വിവരശേഖരണത്തിൽ നൽകിയത്. രക്ഷാകർത്താക്കൾ േജാലിക്ക് പോകുന്ന സമയത്ത് ഇവർക്ക് ഫോൺ സൗകര്യം ലഭ്യമാകില്ല. മാത്രവുമല്ല നല്ലൊരു ശതമാനം വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്ത് മതിയായ ഇൻറർനെറ്റ് വേഗവുമില്ല.
എല്ലാ ദിവസവും ഇൻറർനെറ്റ് ഉപയോഗത്തിനായി വരുന്ന ചെലവ് താങ്ങാനാകാത്ത രക്ഷാകർത്താക്കളും ഏറെയാണ്. ഇൗ വിവരങ്ങളൊന്നും കോളജ് വിദ്യാഭ്യാസവകുപ്പ് സർവേയിൽ പരിഗണിച്ചിട്ടില്ല. എയ്ഡഡ്, സ്വാശ്രയ കോളജുകൾ സ്വന്തം നിലക്ക് സമാന പ്ലാറ്റ്ഫോമുകളിൽ ഒാൺലൈൻ ക്ലാസുകൾ നടത്തണമെന്നാണ് സർക്കാർ നിർദേശം. ഇത്തരം കോളജുകളിലെ വിദ്യാർഥികളുടെ ഒാൺലൈൻ പഠന സൗകര്യം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുമില്ല.
ഗൂഗ്ൾ ക്ലാസ് റൂം, ഗൂഗ്ൾ മീറ്റ് തുടങ്ങിയ ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള അധ്യാപനമാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ മൂന്ന് മണിക്കൂർ ക്ലാസ് സംപ്രേഷണം ചെയ്യാനും ധാരണയായിട്ടുണ്ട്. ഒാൺലൈൻ ക്ലാസ് നടത്താനുള്ള അധ്യാപകരുടെ പ്രാപ്തി സംബന്ധിച്ച് രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാന് (റുസ) കീഴിൽ വരുന്ന സർക്കാർ, എയ്ഡഡ് കോളജുകളിൽ റുസ ഡയറക്ടറേറ്റ് പ്രാഥമിക സർവേ നടത്തിയിരുന്നു. അഞ്ച് ശതമാനം കോളജുകളിൽ ഡിജിറ്റൽ ക്ലാസ് റൂം സൗകര്യമില്ല. റുസ പദ്ധതിയില്ലാത്ത കോളജുകളുടെ വിവരശേഖരണം നടത്തിയിട്ടില്ല.
സമീപ കോളജുകളിൽ അകലം പാലിച്ച് ക്ലാസ് റൂം പഠനം പരിഗണനയിൽ
ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ കഴിയാത്ത വിദ്യാർഥികളെ വീടിന് സമീപത്തെ കോളജുകളിൽ എത്തിച്ച് സാമൂഹിക അകലം പാലിച്ച് ക്ലാസ് റൂം അധ്യയനം നടത്തുന്നത് കോളജ് വിദ്യാഭ്യാസവകുപ്പിെൻറ പരിഗണനയിലുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ലെങ്കിൽ ഇൗ രീതിയിൽ ക്ലാസ് നടത്തുന്നതിന് പ്രത്യേക അനുമതി നേടേണ്ടിവരും.
വിവിധ ജില്ലകളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥിക്ക് സമീപത്തെ കോളജിൽ സമാന കോഴ്സോ വിഷയമോ പഠിപ്പിക്കുന്നില്ലെങ്കിൽ ഇൗ രീതിയിലുള്ള പഠനം സാധ്യമാകില്ല. രാവിലെ എട്ടരമുതൽ ഉച്ചക്ക് ഒന്നരവരെയാണ് കോളജ് വിദ്യാഭ്യാസവകുപ്പ് ഒാൺലൈൻ ക്ലാസുകൾക്കുള്ള സമയമായി നിശ്ചയിച്ചത്. വിദ്യാർഥികളുടെ ഹാജർ നില ശേഖരിക്കാനും നിർദേശമുണ്ട്. ഇത് ഭാവിയിൽ കോളജ് തുറക്കുേമ്പാൾ ഹാജറായി പരിഗണിച്ചാൽ ഒാൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.