കൂകിപ്പായുന്നു, മറക്കാനാകാതെ ഇന്നും ആ മരണവണ്ടി
text_fieldsഅഞ്ചാലുംമൂട്(കൊല്ലം): അഷ്ടമുടിക്കായലിനെ കണ്ണീർത്തടാകമാക്കിയ ദുരന്തത്തിന് ഞായറാഴ്ച 30 വയസ്സ്. മറക്കാനാകില്ല ആ മരണവണ്ടി...105 പേരുടെ ജീവനെടുത്തും നിരവധി കുടുംബങ്ങളെ ഇരുട്ടിലാക്കിയും രാജ്യത്തെ ഞെട്ടിച്ച പെരുമൺ ട്രെയിൻ ദുരന്തം 1988 ജൂലൈ എട്ടിനായിരുന്നു. മൂന്ന് പതിറ്റാണ്ട് തികയുമ്പോഴും അപകടകാരണം കായലിലുറങ്ങുകയാണ്.
ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിെൻറ പത്തിലധികം ബോഗികളാണ് കായലിൽ പതിച്ചത്. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ 17 പേര്‍ക്ക് അവകാശികളിെല്ലന്ന കാരണത്താല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപയും കുട്ടികളുടെ ആശ്രിതര്‍ക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം. അപകടശേഷം ദുരന്തസ്മാരകമായി സ്തൂപം നിര്‍മിച്ചു. വർഷാവർഷം അനുസ്മരണം വഴിപാടുപോലെ നടക്കുന്നു. ദുരന്തം റെയില്‍വേ മറന്ന മട്ടാണ്.
ചുഴലിക്കാറ്റല്ല, ജീവനക്കാരുടെ അനാസ്ഥ
റെയിൽവേ കമീഷണർ സൂര്യനാരായണ റാവുവിെൻറ റിപ്പോർട്ടിൽ അഷ്ടമുടിക്കായലിലെ ‘ടൊർണാഡോ’ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നാണ് കെണ്ടത്തിയത്. ഇങ്ങനെയൊരു കാറ്റുണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷികളായിരുന്ന വള്ളക്കാരും മറ്റും ആവർത്തിച്ചിട്ടും ഫലമുണ്ടായില്ല.
ദുരന്തമുണ്ടായത് ചുഴലിക്കാറ്റുമൂലമല്ല, ജീവനക്കാരുടെ അനാസ്ഥ മൂലമാണ് എന്നായിരുന്നു റെയില്‍വേ സുരക്ഷാഉദ്യോഗസ്ഥനായിരുന്ന കെ.വി. സുധാകരെൻറ വെളിപ്പെടുത്തല്‍. ട്രെയിൻ അന്ന് വൈകിയാണ് എത്തിയത്. ട്രെയിന്‍ കടന്നുപോെയന്ന ധാരണയില്‍ ട്രാക്കില്‍ ജോലി ചെയ്തിരുന്നവര്‍ പാളം ഉറപ്പിച്ച് നിര്‍ത്തുന്ന ഫിഷ് പ്ലേറ്റ് അഴിച്ചുമാറ്റി ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഐലൻറ് എക്സ്പ്രസ് എത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് െറയിൽവേ മുഖവിലക്കെടുത്തില്ല.
ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പാർലമെൻറിൽ പോലും െവക്കേണ്ട എന്ന കീഴ്വഴക്കം, അപകടം ഒതുക്കിെവക്കാൻ റെയിൽവേക്ക് സഹായകമായി.
ജുഡീഷ്യൽ അന്വേഷണം ഇന്നും ‘ആവശ്യ’മായി തുടരുകയാണ്. കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളങ്ങളിൽ ഒന്നുപോലും മറിയാതെ ഐലൻഡ് എക്സ്പ്രസ് മാത്രം മറിഞ്ഞതെങ്ങനെയെന്ന നാട്ടുകാരുടെ സംശയം നിലനിൽക്കുന്നു. സമഗ്ര അന്വേഷണം വേണമെന്നാണ് 30 വർഷമായി നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.