രണ്ട് വർഷത്തിനിടെ കടൽകടത്തിയത് 300 കിലോ സ്വർണം
text_fieldsശംഖുംമുഖം: ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമാകുമെന്ന് കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇറക്കുമതി നികുതി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയതാണ് രാജ്യത്ത് സ്വര്‍ണ വില ഉയർത്തിയത്. സ്വര്‍ണത്തിന് 12.5 ശതമാനം കസ്റ്റംസ് തീരുവ 2.5 ശതമാനം വീണ്ടും വർധിപ്പിച്ച് 15 ശതമാനമാക്കി.
ജൂണ്‍ 30ന് ഇത് പ്രബല്യത്തില്‍ വന്നു. പുതിയ തീരുവ വന്നതോടെ വിദേശത്തുനിന്നുള്ള സ്വര്‍ണമൊഴുക്ക് ശക്തമാകുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റംസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍കസ്റ്റംസും ഡി.ആര്.ഐയും ചേര്‍ന്ന് പിടികൂടിയത് 300 കിലോയില്‍ അധികം സ്വര്‍ണമാണ്.
സ്വര്‍ണം കടത്തുന്നതിനിടെ പിടിക്കപ്പെടുമെന്ന് കണ്ടാല്‍ സ്വര്‍ണം വിമാനത്താവളത്തിലും വിമാനത്തിലും ഉപേക്ഷിച്ച് കടന്നുകളയുന്നവരുടെ എണ്ണവും വർധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രം കണ്ടത്തിയത് 60കിലോയിലധികം സ്വര്‍ണമാണ്. വിമാനത്താവളങ്ങളില്‍ ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ വേണമെന്ന എയര്‍കസ്റ്റംസിന്റെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.