Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 12:06 AM IST Updated On
date_range 13 April 2022 12:06 AM ISTനഷ്ടത്തിന്‍റെ 300 ഇരട്ടി പിഴ ശിക്ഷ: ജീവനക്കാരനെതിരായ ബിവറേജസ് കോർപറേഷൻ ഉത്തരവിന് സ്റ്റേ
text_fieldsbookmark_border
Listen to this Article
കൊച്ചി: ഏറ്റവും വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടെങ്കിലും നൽകാതെ ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ജീവനക്കാരന് വൻ തുക പിഴ ശിക്ഷ വിധിച്ച ബിവറേജസ് കോർപറേഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
ആലപ്പുഴ ചുങ്കം ഔട്ട്ലെറ്റിലെ ജീവനക്കാരൻ എം.പി. സനിൽ കുമാറിന് വില വ്യത്യാസത്തിന്റെ 300 ഇരട്ടി തുക പിഴ ചുമത്തിയ കോർപറേഷൻ നടപടിയാണ് ജസ്റ്റിസ് വി.ജി. അരുൺ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്.
തനിക്കെതിരെ പിഴ ചുമത്തിയത് റദ്ദാക്കണമെന്നും ഔട്ട്‌ലെറ്റിലെ കണക്കിലും സ്റ്റോക്കിലും വ്യത്യാസമുണ്ടായാൽ ജീവനക്കാർക്ക് ബാധ്യത ചുമത്തുന്ന ബിവറേജസ് കോർപറേഷന്റെ സർക്കുലറുകൾ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story