ഗുരുവായൂരിൽ മൂവായിരം പേർക്ക് ദർശനമാകാമെന്ന് ആരോഗ്യവകുപ്പ്
text_fieldsഗുരുവായൂര്‍: ക്ഷേത്രത്തിൽ പ്രതിദിനം 3000 പേർക്ക് ദർശനാനുമതി നൽകാമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരുദിവസം 2000 പേർക്കാണ് ഇപ്പോൾ ദർശന അനുമതിയുള്ളത്. ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നസാഹചര്യത്തിൽ ഭക്തരുടെ എണ്ണം വർധിപ്പിക്കാമെന്നാണ് ഡി.എം.ഒ ജില്ല ഭരണകൂടത്തിന് ശിപാർശ നൽകിയത്.
വിവാഹസംഘങ്ങൾ ഉൾപ്പെടെയാണ് 3000 പേർക്ക് അനുമതി നൽകാവുന്നത്. ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിെൻറ സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായതായും ശിപാർശയിൽ പറഞ്ഞു. ജീവനക്കാർ മൂന്നു പാളികളുള്ള എൻ 95 മാസ്ക് ധരിക്കുന്നുണ്ട്.
ദർശനത്തിനെത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൃത്യമായ ഇടവേളകളിൽ ദേവസ്വം ആരോഗ്യവിഭാഗം അണുനശീകരണം നടത്തുന്നുണ്ടെന്നും ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടി.
ക്ഷേത്രവുമായി ബന്ധപ്പെട്ട് 150ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഇടപെട്ടത്. 12 ദിവസത്തോളം ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.