Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി നിയമനം 3025...

ഭിന്നശേഷി നിയമനം 3025 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു

text_fields
bookmark_border
ഭിന്നശേഷി നിയമനം 3025 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യി 3025 ഒ​ഴി​വു​ക​ൾ ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. റോ​സ്‌​റ്റ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട 1188 കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ​മാ​രി​ൽ 826 പേ​ർ സ​മ​ർ​പ്പി​ച്ചു. 4821 വ്യ​ക്തി​ഗ​ത മാ​നേ​ജ​ർ​മാ​രി​ൽ 2996 പേ​ർ സ​മ​ർ​പ്പി​ച്ചു.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​യ​മി​ച്ച 1204 ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ 580 പേ​രെ നി​യ​മി​ച്ച​ത് എം​പ്ലോ​യ്​​മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ണ്. എം​പ്ലോ​യ്​​മെ​ന്റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അ​ധ്യാ​പ​ക യോ​ഗ്യ​ത​യു​ള്ള ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 1040ഉം ​അ​ന​ധ്യാ​പ​ക യോ​ഗ്യ​ത​യു​ള്ള ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 1,09,187ഉം ​ആ​ണെ​ന്ന്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി നി​യ​മ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. സു​പ്രീം​കോ​ട​തി വി​ധി​ക്ക​നു​സൃ​ത​മാ​യി ഭി​ന്ന​ശേ​ഷി നി​യ​മ​ന അം​ഗീ​കാ​ര​ത്തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ തു​ട​രാ​നും യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledvacanciesAided school appointments
News Summary - 3025 vacancies reported for differently abled appointment
Next Story