സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 33 തടവുകാർക്ക് മോചനം
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് 33 തടവുകാർക്ക് മോചനം. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു.
മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരിൽ ആദ്യപട്ടികയിൽ 32 തടവുകാരും, ശിക്ഷ പൂർത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാൽ ജയിലിൽ തുടർന്ന ഒരാളുമാണുള്ളത്.
പൂജപ്പുര സെൻട്രൽ ജയിൽ (17 പേർ): മുരളീധരൻ, വിനായക്, ചന്ദ്രകുമാർ, ഗോപാലകൃഷ്‌ണൻ, സവാദ്, സാബു, മോഹൻലാൽ, സെന്തിൽ കുമാർ, പ്രഭാകരൻ, മനു, വർഗീസ്, ചന്ദ്രബാബു, കിഷൻ ബഹാദൂർ, ഉത്തമൻ നായർ, രാജൻ, ഉണ്ണികൃഷ്‌ണൻ ആചാരി, അപ്പുക്കുട്ടൻ നായർ.
വിയ്യൂർ സെൻട്രൽ ജയിൽ (രണ്ടുപേർ): കുഞ്ഞു, തപൻ മണ്ഡൽ. കണ്ണൂർ സെൻട്രൽ ജയിൽ (ആറുപേർ): ജോസഫ്, അനിൽകുമാർ, വിശ്വനാഥൻ, ഗോപി, സദാനന്ദൻ, ലോകനാഥൻ.
നെട്ടുകാൽത്തേരി ജയിൽ (രണ്ടുപേർ): മധുസൂദനൻ, സുകുമാരൻ.
വിയ്യൂർ വനിത ജയിൽ (രണ്ടുപേർ): രുഗ്‌മണി, ജയന്തി ലക്‌ഡ.
കണ്ണൂർ വനിത ജയിൽ (രണ്ടുപേർ): മാറഗതം, ഓമന.
തിരുവനന്തപുരം വനിത ജയിൽ: ലത്തീഫ.
ഇവരെക്കൂടാതെ പിഴ ഒടുക്കാത്തതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തുടർന്ന ജോസഫിനെയും മോചിപ്പിക്കാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.