330 ലോൺ ആപ്പുകൾ കണ്ടെത്തി; 158 എണ്ണം നീക്കം ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സംഭവങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സൈബർ ഓപറേഷൻ വിഭാഗവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർ ഡോം യൂനിറ്റുകളും സൈബർ പട്രോളിങ് നടത്തി ഇത്തരത്തിൽ കണ്ടെത്തിയ 330 ആപ്പുകളിൽ 158 എണ്ണം നീക്കം ചെയ്തു. 172 ലോൺ ആപ്പുകൾ നീക്കം ചെയ്യുന്നതിനായി കേന്ദ്രം വിവരമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
കെ-ഫോൺ: വാടകക്ക് നൽകിയത് 2909 കിലോമീറ്റർ ഫൈബർ ശൃംഖല
തിരുവനന്തപുരം: കെ-ഫോൺ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ 2909 കിലോ മീറ്റർ ലീസിന് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 20147 ഓഫിസുകളിൽ കെ-ഫോൺ എത്തി. വാണിജ്യാടിസ്ഥാനത്തിൽ 1965 ഫൈബർ ടു ദി ഹോം കണക്ഷനുകളും 62 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ-സ്മാർട്ട്: രജിസ്റ്റർ ചെയ്തത് 72000 അപേക്ഷകൾ, തീർപ്പാക്കിയത് 34000
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ വിവിധ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത 72000 അപേക്ഷകളിൽ 34000 ഉം തീർപ്പാക്കിയതായി മന്ത്രി എം.ബി. രാജേഷ്. ഇതിൽ 24000 ഫയലുകൾ 24 മണിക്കൂറിനകം തീർപ്പാക്കി. 570 വിവാഹങ്ങൾ കെ.സ്മാർട്ടിൽ രജിസ്റ്റർ ചെയ്തു. കെ-സ്മാർട്ട് വികസിപ്പിച്ചത് കണക്കിലെടുത്ത് ഇൻഫർമേഷൻ കേരള മിഷനെ നാഷനൽ അർബൻ ഡിജിറ്റൽ മിഷൻ പങ്കാളിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷനൽ അർബൻ ഡിജിറ്റൽ മിഷൻ എംപാനൽ ചെയ്ത ഏക സർക്കാർ ഏജൻസിയാണ് ഐ.കെ.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.